സ്വന്തം ലേഖകൻ
കോട്ടയം : വെള്ളിയാഴ്ച വൈകിട്ട് പാമ്പാടിയില്‍ നിന്നും കാണാതായ രണ്ടു വിദ്യാര്‍ഥികളെചെങ്ങന്നൂരില്‍ നിന്നും കണ്ടെത്തി. സ്‌കൂളില്‍ പോയ വിദ്യാര്‍ഥികള്‍ മടങ്ങി എത്താതെ വന്നരോടെ മാതാപിതാക്കള്‍ പാമ്പാടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടെ വിദ്യാര്‍ഥികളെ കാണാനില്ലെന്ന വിവരത്തെ തുടര്‍ന്ന് നാട്ടുകാരും അന്വേഷണം ആരംഭിച്ചു. തുടര്‍ന്ന് ഫലം കാണാതെ വന്നതോടെ വിദ്യാര്‍ഥികളെക്കുറിച്ചുള്ള വിവരണം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കുകയായിരുന്നു.
തുടര്‍ന്ന് ചെങ്ങന്നൂരില്‍ വെച്ചു വിദ്യാര്‍ഥികളെ തിരിച്ചറിഞ്ഞ ചിലര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. ചെങ്ങന്നൂര്‍ ബദല്‍ ജങ്ഷനു സമീപം ആയിരുന്നു കണ്ടെത്തിയത്. തുടര്‍ന്ന് ചെങ്ങന്നൂര്‍ പോലീസ് എത്തി വിദ്യാര്‍ഥികളെ സ്‌റ്റേഷനിലേക്കു കൊണ്ടു പോവുകയും പാമ്ബാടി പോലീസില്‍ വിവരം നല്‍കുകയുമായിരുന്നു.
സ്‌കൂള്‍ പരിസരത്തുവെച്ച് വിദ്യാര്‍ഥികള്‍ ആദ്യമായി സിഗരറ്റ് വലിച്ചു. ഇതു നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ വിദ്യാര്‍ഥികള്‍ പരിഭ്രാന്തരായി. തുടര്‍ന്ന് നാട്ടുകാര്‍ സ്‌കൂളില്‍ അറിയിക്കുമെന്ന ഭയന്നാണ് നാടു വിടാന്‍ ശ്രമിച്ചതെന്ന് വിദാര്‍ഥികള്‍ പറഞ്ഞു. കയ്യില്‍ പൈസയും ഫോണും ഇല്ലായിരുന്നു. വിവരമറിഞ്ഞെത്തിയ പാമ്പാടി പോലീസ് വിദ്യാര്‍ഥികളെ ഏറ്റെടുത്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ഥികളെ പാമ്ബാടി പോലീസ് ബന്ധുക്കള്‍ക്ക് കൈമാറി.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)
0 Comments