സ്വന്തം ലേഖകൻ
ആലപ്പുഴ : പിഎസ് സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ പാര്‍ട്ടി പരിശോധന നടത്തി നിലപാട് സ്വീകരിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സര്‍ക്കാര്‍ കര്‍ശനമായ നിലപാട് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. പണം വാങ്ങി പിഎസ് സി മെംബര്‍മാരെ നിയമിക്കുന്ന രീതി സിപിഎമ്മിന് ഇല്ലെന്നും എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സിപിഎമ്മിന്റെ നിയമന രീതി ജനങ്ങള്‍ക്ക് അറിയാവുന്നതാണ്. മെറിറ്റ് നോക്കി മാത്രമേ പിഎസ് സി പോലുള്ള സ്ഥാനങ്ങളിലേക്ക് ആളുകളെ നിശ്ചയിക്കുകയുള്ളൂ. ആരെങ്കിലും തെറ്റായ രീതിയിലുള്ള സമീപനങ്ങള്‍ സ്വീകരിച്ചിട്ടുണ്ടെങ്കില്‍ പാര്‍ട്ടി പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. കോഴയുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുള്ള ബന്ധവുമില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിഷേധിച്ചിട്ടുണ്ട്. എംവി ഗോവിന്ദന്‍ വ്യക്തമാക്കി.
പിഎസ് സി മെമ്പര്‍മാരെ നിശ്ചയിക്കുന്നത് എങ്ങനെയെന്ന് ഞങ്ങള്‍ക്കറിയാം. വ്യക്തമായ ധാരണയുള്ളവരാണ്. അതുകൊണ്ട് റിയാസിനെതിരെ അന്വേഷിക്കേണ്ട കാര്യമില്ല. റിയാസിനെതിരെ തുടരെ വരുന്ന ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, അത് മാധ്യമങ്ങളുടെ പണിയാണെന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു. സ്ഥിരമായി ആരോപണങ്ങള്‍ ഉന്നയിക്കലാണ് മാധ്യങ്ങളുടെ ജോലി. മാധ്യമങ്ങള്‍ ഉള്ളിടത്തോളം കാലം ആരോപണങ്ങള്‍ വന്നുകൊണ്ടിരിക്കുമെന്നും ഗോവിന്ദന്‍ പറഞ്ഞു.
കോഴ ആരോപണത്തില്‍ പൊലീസിന് പരാതി കിട്ടിയിട്ടുണ്ടെങ്കില്‍ അവര്‍ അന്വേഷിച്ചോട്ടെ. പൊലീസ് അന്വേഷിക്കേണ്ട, സിബിഐ അന്വേഷിക്കേണ്ട എന്നൊന്നും ഞങ്ങള്‍ പറഞ്ഞിട്ടില്ല. ഒരു തരത്തിലുള്ള പ്രവണതയും സിപിഎമ്മില്‍ വെച്ചുപൊറുപ്പിക്കില്ല. അതിന് വേറെ പാര്‍ട്ടിയെ നോക്കിയാല്‍ മതി. എംഎ ബേബിയുടെ വിമര്‍ശനത്തില്‍, പാര്‍ട്ടിക്ക് ഉള്ളില്‍ പറയേണ്ടത് ഉള്ളില്‍ പറയും, പുറത്ത് പറയേണ്ടത് പുറത്തു പറയും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേന്ദ്രക്കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തിയിട്ടുണ്ടല്ലോയെന്നും എംവി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
%20-%20Copy%20(18).jpg)
0 Comments