banner

കോപ്പയിൽ അർജന്റീനയ്ക്ക് കിരീടം...!, മെസ്സിയില്ലാതെ നീണ്ടുപോയ കളിയിൽ അവസാനം ലൗറ്ററോ മാർട്ടിനസ് രക്ഷകനായി, വിജയം ലയണൽ മെസ്സി പരിക്കേറ്റ് കണ്ണീരോടെ കളം വിട്ട മത്സരത്തിൽ, ഒരേ ഒരു അർജൻ്റീന

Published from Blogger Prime Android App
സ്വന്തം ലേഖകൻ
മയാമി :
ലോകകപ്പ് ജേതാക്കളും കോപ്പ അമേരിക്കയിലെ നിലവിലെ ചാമ്പ്യന്മാരുമായ അർജന്റീനയ്ക്ക് കോപ്പ അമേരിക്കയിൽ വീണ്ടും കിരീട ധാരണം. കൊളംബിയക്കെതിരായ കലാശപ്പോരിൽ നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾരഹിതമായി പിരിഞ്ഞതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. മെസ്സിയില്ലാതെ നീണ്ടുപോയ കളിയിൽ അവസാനം ലൗറ്ററോ മാർട്ടിനസ് രക്ഷകനായി. ലോ സെൽസോ ​നൽകിയ മനോഹര പാസാണ് മാർട്ടിനസ് ഗോളാക്കി മാറ്റിയത്. നിശ്ചിത സമയം അവസാനിക്കാൻ 25 മിനിറ്റോളം ശേഷിക്കെ നായകൻ ലയണൽ മെസ്സി പരിക്കേറ്റ് കണ്ണീരോടെ കളം വിട്ട മത്സരത്തിൽ കൊളംബിയയാണ് പന്തടക്കത്തിലും മുന്നേറ്റത്തിലും ഒരുപടി മുന്നിൽ നിന്നത്.

Post a Comment

0 Comments