സ്വന്തം ലേഖകൻ
ടൂറിസം ഡയറക്ടർ സ്ഥാനത്തുനിന്നും പിബി നൂഹ് ഐ.എ.എസിനെ മാറ്റി. സപ്ലൈകോ സിഎംഡിയായിട്ടാണ് പുതിയ നിയമനം. ശിഖ സുരേന്ദ്രൻ ഐ.എ.എസ് പുതിയ ടൂറിസം ഡയറക്ടറാകും. നൂഹും ടൂറിസം മന്ത്രിയുമായി പല ഭിന്നതകളും നിലവിലുണ്ടായിരുന്നു എന്ന വാര്‍ത്തകള്‍ പരക്കുന്നുണ്ടായിരുന്നു.
മദ്യനയ മാറ്റ ചർച്ചയ്ക്കിടെ ടൂറിസം മന്ത്രിയും ഡയറക്‌ടറും തമ്മിൽ ഭിന്നതയുണ്ടെന്ന വാർത്തകൾ പുറത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് ഈ നടപടി. പിബി നൂഹിനെ ടൂറിസം വകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റി സപ്ലൈകോ സിഎംഡിയായി നിയമിച്ചു. ടൂറിസം ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് അവധിയിൽ പ്രവേശിച്ച നൂഹ്, ഈ മാസം 22ന് തിരിച്ചെത്താനിരിക്കെയാണ് ചുമതല മാറ്റം.
മദ്യനയം സംബന്ധിച്ച് ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന വാദത്തിനിടെ ടൂറിസം ഡയറക്ടർ വിളിച്ച യോഗത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത് സർക്കാരിനെ വെട്ടിലാക്കിയിരുന്നു. അന്ന് യോഗം വിളിച്ച ശിഖ സുരേന്ദ്രനെ നൂഹിന് പകരം ടൂറിസം വകുപ്പ് ഡയറക്ടറായി നിയമിച്ചു. ആരോഗ്യ കുടുംബ ക്ഷേമ വകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയായിരുന്നു ശിഖ. ഈ സ്ഥാനത്തേക്ക് എം.എസ്. മാധവിക്കുട്ടിയെ നിയമിച്ചു. മാധവിക്കുട്ടി സെൻ്റര്‍ ഫോര്‍ കണ്ടിന്യൂയിങ് എജ്യുക്കേഷൻ്റെ ഡയറക്ടര്‍ പദവിയിലും തുടരും. കൊച്ചിൻ സ്മാര്‍ട് മിഷൻ സിഇഒ ഷാജി വി നായരെ വൈറ്റില മൊബിലിറ്റി ഹബ്ബിൻ്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചു. ഫോര്‍ട്ട് കൊച്ചി സബ് കളക്ടറായ കെ മീരയ്ക്ക് എറണാകുളം ജില്ലാ വികസന കമ്മീഷണറുടെ അധിക ചുമതലയും നൽകിയിട്ടുണ്ട്.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
%20-%20Copy%20(20).jpg)
0 Comments