banner

പോലീസ് വാഹനം സ്കൂട്ടറിലിടിച്ചുണ്ടായ അപകടത്തിൽ യുവതിയുടെ നട്ടെല്ലിന് പരിക്ക്...!, ചികിത്സയ്ക്ക് സഹായം നൽകാമെന്ന് വാഗ്ദാനം നൽകി പോലീസ് പറ്റിച്ചതായി യുവതി, മാസങ്ങളായി യുവതി ദുരിത കിടക്കയിൽ


സ്വന്തം ലേഖകൻ
തൃശ്ശൂര്‍ : പൊലീസ് വാഹനം സ്‌കൂട്ടറിന് പിന്നില്‍ ഇടിച്ച്‌ പരിക്കേറ്റ യുവതികളെ ആശുപത്രിയിലെത്തിച്ച ശേഷം ചികിത്സ ചെലവ് നല്‍കാതെ പൊലീസുകാര്‍ മുങ്ങിയെന്ന് പരാതി.

തൃശ്ശൂർ പാഞ്ഞാൾ സ്വദേശികളായ രജനി, സുജ എന്നിവരാണ് പരാതിയുമായി രംഗത്തെത്തിയത്. നട്ടെല്ലിന് പരിക്കേറ്റ യുവതി മാസങ്ങളായി ദുരിതക്കിടക്കയിലാണ്.

മെയ് 11 ന് രാവിലെ ഷൊര്‍ണൂര്‍ – കുളപ്പുള്ളി റോഡില്‍ വെച്ചാണ് അപകടം സംഭവിച്ചത്. ഷൊര്‍ണൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന ഒറ്റപ്പാലം സി ഐ സഞ്ചരിച്ചിരുന്ന വാഹനം രജനിയും സുജയും സഞ്ചരിച്ച ഇരുചക്ര വാഹനത്തില്‍ വന്നിടിക്കുകയായിരുന്നു. പൊലീസ് വാഹനം അമിത വേഗതയില്‍ ആയിരുന്നുവെന്നും ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക് ഉള്‍പ്പെടെ ഗുരുതര പരിക്കുകള്‍ സംഭവിച്ചെന്നും യുവതികള്‍ പറയുന്നു. പരിക്കേറ്റ ഇരുവരേയും പൊലീസ് വാഹനത്തില്‍ വാണിയംകുളം പി കെ ദാസ് സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

ചികിത്സ ചെലവ് മുഴുവന്‍ വഹിക്കാം എന്ന് പറഞ്ഞ് കുറച്ച്‌ തുക മാത്രം നല്‍കി പൊലീസുകാര്‍ പോയെന്നും പിന്നീട് തിരിഞ്ഞ് നോക്കിയിട്ടില്ലെന്നുമാണ് യുവതികളുടെ പരാതി. സുജക്കെതിരെ കേസെടുത്തെന്നും യുവതികള്‍ ആരോപിക്കുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിക്കും ഉള്‍പ്പെടെയുളളവര്‍ക്ക് യുവതികള്‍ പരാതി നല്‍കി.

സ്‌കൂട്ടറിനു പിന്നിലിരുന്ന രജനിക്ക് റോഡിലേക്ക് തെറിച്ചുവീണാണ് പരിക്കേറ്റത്. ഒന്‍പതു തുന്നലുകളിട്ടു. നട്ടെല്ലിനു പൊട്ടലുമുണ്ടായി. ജീപ്പില്‍ പാലക്കാട് ഒറ്റപ്പാലത്തെ സി.ഐ.യും യൂണിഫോമില്ലാത്ത ആളുമാണ് ഉണ്ടായിരുന്നതെന്ന് പറയുന്നു. യൂണിഫോമില്ലാത്തയാളാണ് വണ്ടി ഓടിച്ചിരുന്നത്.

പോലീസ് ഉദ്യോഗസ്ഥര്‍ത്തന്നെ ചികിത്സച്ചെലവു മുഴുവന്‍ വഹിക്കാമെന്നും കേസൊന്നും വേണ്ടെന്നും പറഞ്ഞിരുന്നു. മൂന്നാംദിവസം ആശുപത്രി വിട്ടു. 23,000 രൂപയായിരുന്നു ആശുപത്രി ബില്ല്. കൈയില്‍ പണമില്ലെന്നും പോലീസ് ഉദ്യോഗസ്ഥര്‍ തരുമെന്നും പറഞ്ഞ് ഇവര്‍ പോന്നു.

കുറച്ചു ദിവസം കഴിഞ്ഞ് ആശുപത്രിയില്‍ നിന്ന് ബില്ലടയ്ക്കാന്‍ പറഞ്ഞ് ഫോണ്‍വിളി വന്നു. പോലീസുമായി ബന്ധപ്പെട്ടപ്പോള്‍ മുഴുവന്‍ പണം നല്‍കാമെന്നു പറഞ്ഞതില്‍ നിന്ന് അവര്‍ പിന്മാറി. ചര്‍ച്ചകള്‍ക്കു ശേഷം പകുതി പണം മാത്രം പോലീസ് നല്‍കി. ബാക്കി തുക രജനി അടയ്‌ക്കേണ്ടിവന്നു.

സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. രജനിയുടെ ഭര്‍ത്താവ് രാജഗോപാല്‍ കൂലിപ്പണിക്കാരനാണ്. രണ്ട് മക്കളുമുണ്ട്. ചികിത്സച്ചെലവുകള്‍ക്കായും ഏറെ ബുദ്ധിമുട്ടിലാണ്. വാഹനാപകട ഇന്‍ഷുറന്‍സ് തുകയെങ്കിലും കിട്ടിയിരുന്നെങ്കില്‍ വലിയ സഹായമായേനെയെന്ന് ഇവര്‍ പറയുന്നു.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments