സ്വന്തം ലേഖകൻ
കൊല്ലം : കേരളത്തിലെ ശുദ്ധജല തടാകങ്ങളിലേക്കുളള കവാടമെന്ന് വിശേഷിപ്പിക്കുന്ന അഷ്ടമുടിക്കായലിൽ ഇന്ന് മാലിന്യത്തിന്റെ വിഷം നിറയുകയാണ്. മാറിമാറി വന്ന സംസ്ഥാന - കോർപ്പറേഷൻ ഭരണകൂടങ്ങൾ ഉദാസീനമായ നിലപാട് സ്വീകരിച്ചതോടെയാണ് എട്ടു മുടികൾ ചേർന്ന വലിപ്പത്തിൽ രണ്ടാമതായ അഷ്ടമുടിക്കായൽ മാലിന്യത്തിൽ നിന്നും അനധികൃത കൈയേറ്റങ്ങളിൽ നിന്നും മോക്ഷം ലഭിക്കാതെ കലിതുള്ളി ഒഴുകുന്നത്. അഷ്ടമുടിയുടെ തീരങ്ങൾ കടന്നു പോകുന്ന ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നടന്ന കയ്യേറ്റങ്ങൾ സംബന്ധിച്ച പരാതികൾ ഭൂരിഭാഗവും തീർപ്പാക്കാതെ കിടക്കുകയാണ്. ഇത്തരത്തിൽ 98 ഏക്കറോളം കായൽ സ്വകാര്യ ബൂമാഫിയകൾ കയ്യൂക്ക് കൊണ്ട് നികത്തി എടുത്തിട്ടുണ്ടെന്നാണ് റവന്യൂ രേഖകളിൽ നിന്ന് വ്യക്തമാകുന്നത്.
ഇതു ഉൾപ്പെടെ നേരത്തെ സൂചിപ്പിച്ചതുപോലെ 1500 ഓളം കയ്യേറ്റങ്ങളാണ് കൊല്ലം ഈസ്‌റ്റ്, വെസ്‌റ്റ്, ശക്‌തികുളങ്ങര, പനയം, തൃക്കടവൂർ, മൺറോത്തുരുത്ത്, തൃക്കരുവ, പെരിനാട് വില്ലേജുകളിലായി റവന്യൂ അധികൃതർ കണ്ടെത്തിയത്. പക്ഷേ ഇവ തിരിച്ചു പിടിക്കാനോ മാതൃകാപരമായ ശിക്ഷ നടപടികൾ സ്വീകരിക്കാനും വകുപ്പിന് കഴിഞ്ഞില്ല മാത്രമല്ല ഇത്തരത്തിൽ നടപടി എടുക്കാത്തത് മൂലം ഇതിനെ മറയാക്കി അനുദിനം കായലിൽ കയ്യേറ്റം വർദ്ധിക്കുന്നു. ഈ പ്രശ്നങ്ങളെല്ലാം പഠിക്കാനെന്ന മട്ടിൽ ജനങ്ങളെ അപഹാസ്യരാക്കും വിധം ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കൂടി ലക്ഷങ്ങൾ ചിലവിൽ കായലിലൂടെ ഹൗസ് ബോട്ടിൽ ചുറ്റിയിട്ടും ഈ പ്രശ്നങ്ങളെല്ലാം പഴയ പടി തന്നെയാണ്. ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കാൻ ഡിറ്റിപിസി ഉണ്ടെങ്കിലും 'ഒഴുകുന്ന പൂന്തോട്ടവും' 'വെള്ളം തെറിച്ചു വീഴുന്ന സംവിധാനവും (മ്യൂസിക്കൽ ഫൗണ്ടൻ) എന്നതടക്കമുള്ള പദ്ധതിയും ഇപ്പോൾ തരാമെന്ന് കോർപ്പറേഷൻ കഴിഞ്ഞ ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. പക്ഷേ അന്ന് അനുവദിച്ച ആ ഒന്നേകാൽക്കോടി ഇതുവരെയും വെള്ളത്തിൽ എത്തിയിട്ടില്ല.
കായൽ സംരക്ഷണം എന്ന പേരിൽ വർഷത്തിൽ ഒന്നും രണ്ടും തവണയാണ് സെമിനാർ സംഘടിപ്പിക്കുക. പലപ്പോഴും സംഘാടകർ കോർപ്പറേഷൻ ആകും അല്ലെങ്കിൽ ജില്ലാ പഞ്ചായത്ത്. ഒറ്റ ദിവസത്തെ പരിപാടിക്ക് 10000 മുതൽ ലക്ഷം വരെ ചിലവാകും. അത്യാവശ്യം അറിയപ്പെടുന്നവരെയും മത്സ്യത്തൊഴിലാളി പ്രതിനിധികളെയും ചർച്ചയ്ക്ക് വിളിക്കും. പരാതികളും പരിഭവവും പരസ്പരം ചർച്ച ചെയ്യും. പിന്നാലെ ഞങ്ങൾ അത് ചെയ്യും ഇത് ചെയ്യും എന്ന് പറഞ്ഞ് ഒരു പത്രക്കുറിപ്പും. ഒരു നടപടിയും ഉണ്ടാവാറില്ല. ഇതിനിടെ ഇടയ്ക്ക് സംസ്ഥാന സർക്കാരും എത്തിനോക്കും അങ്ങനെ മുൻ സർക്കാരിന്റെ കാലത്തെ ബഡ്ജറ്റിൽ ശുചീകരണത്തിനും സംരക്ഷണത്തിനും സംയോജിത മാനേജ്‌മെന്റ് പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞെങ്കിലും ഒന്നും നടന്നില്ല. കോർപറേഷനും കരുനാഗപ്പള്ളി നഗര സഭയും 18 പഞ്ചായത്തുകളും ഉൾപ്പെടുന്ന ‘നഗര സഞ്ചയ മേഖല’യിൽ കേന്ദ്ര ധനകാര്യ കമ്മിഷൻ നദീസംരക്ഷണ, കുടിവെള്ള കണക്‌ഷൻ നൽകൽ തുടങ്ങിയവയ്ക്കായി 127 കോടി രൂപ അനുവദിച്ചിരുന്നു.
ഇതിൽനിന്ന് ഒരു വിഹിതം എന്ന നിലയിൽ കോടികളാണ് കോർപ്പറേഷനിലേക്ക് എത്തിച്ചേർന്നത്. തുടർന്നാണ് ജീവനാണ് അഷ്ടമുടി, ജീവിക്കണം അഷ്ടമുടി പദ്ധതി പ്രകാരം വിവിധ പ്രോജക്ടുകൾ അവതരിപ്പിച്ചത്. അഷ്ടമുടി കായൽ സംരക്ഷണം, മലിന ജല സംസ്കരണം, പ്ലാന്റ് നിർമാണം തുടങ്ങിയവ അവയിൽ ചിലതായിരുന്നു. ഇങ്ങനെ അഷ്ടമുടിക്കായൽ സംരക്ഷണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നു അന്ന് മേയർ പ്രസന്ന ഏണസ്റ്റ് പറഞ്ഞെങ്കിലും പണം കിട്ടി രണ്ടു കൊല്ലം കഴിഞ്ഞിട്ടും സ്ഥിതി പഴയതുതന്നെ. അഷ്ടമുടിക്കായലിന് മരണവാറണ്ട് നൽകി അധികാരികൾ കാത്തിരിക്കുമ്പോഴും ആ ഒഴുക്ക് നിലച്ചാൽ അനേകായിരങ്ങൾ പട്ടിണിയിലാവുമെന്നും ഈ ജനതയുടെ ഒരു ഭാഗം മാരകരോഗങ്ങളാൽ മരിക്കും എന്നും ഉള്ളതുകൊണ്ടാകാം കഷ്ടതയിലും അഷ്ടമുടി ഇങ്ങനെ പരന്നൊഴുകുന്നത്.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
%20(77).jpg)
0 Comments