സ്വന്തം ലേഖകൻ
കോണ്‍ഗ്രസിനെ ബാധിച്ച കൂടോത്ര വിവാദം പുകയുന്നു. ‘കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എതിരെ കൂടോത്രം ചെയ്തത് പ്രമുഖ കോണ്‍ഗ്രസ് നേതാവ് തന്നെ..!”. എന്ന് കൂടോത്ര വിവാദത്തില്‍ നിര്‍ണ്ണായ വെളിപ്പെടുത്തലുമായി കെ സുധാകരന്റെ വിശ്വസ്തന്‍ രംഗത്ത്. കൂടോത്ര അവശിഷ്ടങ്ങള്‍ പുറത്തെടുക്കുന്നതിന് ദൃക്‌സാക്ഷിയായ വിപിന്‍ മോഹനാണ് വെളിപ്പെടുത്തലുമായി എത്തിയത്. കെ സുധാകരന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം കൂടിയാണ് വിപിന്‍ മോഹന്‍. അതേസമയം ഏത് കോണ്‍ഗ്രസ് നേതാവാണ് അതിനു പിന്നിലെന്ന് ഈ വിശ്വസ്തന്‍ വെളിപ്പെടുത്തിയിട്ടില്ല. തന്നെ കൊല്ലാന്‍ വേണ്ടിയായിരുന്നു കൂടോത്രം നടത്തിയതെന്നാണ് കെ. സുധാകരന്‍ തുടക്കത്തില്‍ പറഞ്ഞത്. കൂടോത്രം ചെയ്തത് ആരാണെന്ന് പുറത്ത് വന്നിട്ടില്ല. രാജ് മോഹന്‍ എം പിയുടെ സാന്നിധ്യത്തിലാണ് കൂടോത്രം ചെയ്ത തകിടും രൂപവും മന്ത്രവാദി കണ്ടെടുത്തത്.
”ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ പരിശോധന നടത്തിയിട്ടും സുധാകരന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതായി കണ്ടെത്തിയില്ല. നെഗറ്റീവ് എനര്‍ജിയാണ് ഇതിന് പിന്നിലെന്ന് പലരും പറയുകയും ചെയ്തു. തുടര്‍ന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നിര്‍ധേശിച്ചത് അനുസരിച്ച് നെഗറ്റീവ് എനര്‍ജി കണ്ടെത്താന്‍ ആചാര്യനെ വിളിച്ചുവരുത്തുകയായിരുന്നു”, വിപിന്‍ മോഹന്‍ പറഞ്ഞു.
വീടിന്റെ കന്നിമൂലയില്‍ മൂന്നടിത്താഴ്ചയില്‍ കുഴിച്ചിട്ട നിലയിലാണ് കൂടോത്രം കണ്ടെത്തിയത്. വിവാദങ്ങള്‍ തുടര്‍ച്ചയായി വേട്ടയാടിയ പശ്ചാത്തലത്തിലാണ് നെഗറ്റീവ് എനര്‍ജി കണ്ടെത്താന്‍ ആചാര്യനെ വിളിച്ചുവരുത്തിയത്. പേട്ടയിലെ വീട്ടിലും തുടര്‍ന്ന് കെപിസിസി ഓഫീസിലും ആചാര്യനെ കൊണ്ടുവന്നു പരിശോധിക്കുകയായിരുന്നു” ആധുനിക കാലത്തും കോണ്‍ഗ്രസ് നേതാക്കള്‍ കൂടോത്രംപോലുള്ള അന്ധവിശ്വാസങ്ങളില്‍ വിശ്വസിക്കുന്നതിനെ പലരും വിമര്‍ശിക്കുന്നുണ്ട്. രാജ്മോഹന്‍ ഉണ്ണിത്തനും കെ സുധാകരനും തങ്ങള്‍ക്ക് കൂടോത്രത്തില്‍ വിശ്വാസം ഉണ്ടെന്ന് പരസ്യമായി പറഞ്ഞിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് സമാനമായ ആരോപണവുമായി കര്‍ണാടകയിലെ ഉപ മുഖ്യമന്ത്രി രംഗത്ത് എത്തിയിരുന്നു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)
0 Comments