banner

കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് നാളെ പ്രതിഷേധമാർച്ച്...!, എസ്ഡിപിഐ പ്രതിഷേധിക്കുന്നത് പിൻവാതിൽ നിയമനം നടക്കുന്നു എന്ന് ആരോപിച്ച്, എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിനെ നോക്കുകുത്തിയാക്കിയെന്ന് വിമർശനം


കൊല്ലം : കൊല്ലം ജില്ലാ ആശുപത്രി സൂപ്രണ്ട് ഓഫീസിലേക്ക് നാളെ എസ്ഡിപിഐയുടെ പ്രതിഷേധ മാർച്ച്. എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിനെ നോക്കുകുത്തിയാക്കി കൊല്ലം ജില്ലാ ആശുപത്രിയിൽ അനധികൃത നിയമനം നടക്കുന്നു എന്ന് ആരോപിച്ചാണ് നാളെ വെള്ളിയാഴ്ച പത്തര മണിയ്ക്ക് എസ്ഡിപിഐയുടെ പ്രതിഷേധ മാർച്ച്. എസ്ഡിപിഐ കൊല്ലം ജില്ലാ കമ്മിറ്റിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. എംപ്ലോയ്മെൻ്റ് എക്സ്ചേഞ്ചിനെ നോക്കുകുത്തിയാക്കി ജില്ലാ ആശുപത്രിയിൽ പിൻവാതിൽ നിയമനം നടക്കുന്നതായാണ് ആരോപണം.

അതേ സമയം, എസ്ഡിപിഐ ജില്ലാ നേതാക്കൾ നേരത്തെ കൊല്ലം ജില്ലാ സർക്കാർ ആശുപത്രി സൂപ്രണ്ടിനെ സന്ദർശിച്ചിരുന്നു. അനധികൃത നിയമനവുമായി ബന്ധപ്പെട്ടും ആശുപത്രി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടും നില നിൽക്കുന്ന പൊതുജനങ്ങളുടെ  പരാതികൾ ദുരികരിക്കുന്നതിന് അധികൃതർ ഇടപെടണമെന്ന് നേതാക്കൾ അന്ന് ആവശ്യപ്പെട്ടു. ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ വിവരാവകാശ നിയമ പ്രകാരം ആശുപത്രി അധികൃതരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുന്നതിനായി കൂടിയാണ് എസ്ഡിപിഐ കൊല്ലം  ജില്ലാ കമ്മിറ്റി അംഗം കണ്ണൻ പട്ടത്താനത്തിൻ്റെ നേതൃത്വത്തിൽ കൊല്ലം ജില്ലാ ആശുപത്രി സൂപ്രണ്ടിനെ സന്ദർശിച്ചതെന്ന് നേതാക്കൾ വ്യക്തമാക്കിയിരുന്നു.

Post a Comment

0 Comments