സ്വന്തം ലേഖകൻ
മരിച്ചുപോയ വിവരാവകാശ ചോദ്യകര്‍ത്താവിന്റെ നിയമപരമായ അവകാശിക്ക് മറുപടി നല്‍കാം, ഇ-മെയില്‍ വഴിയുമാകാം മറുപടികൾ, പക്ഷെ നല്‍കിയതിന്റെ രേഖ സൂക്ഷിക്കണം, എഫ്.എം.ബി (ഫീല്‍ഡ് മെഷര്‍മെന്റ് ബുക്ക്) വിവരങ്ങള്‍ നല്‍കുമ്പോള്‍ സറ്റേഷനറി ചിലവ് മാത്രമാണ് ഈടാക്കാവുന്നത്, ശല്യക്കാരായ വിവരാവകാശ വ്യവഹാരികളുടെ വിവരം കമ്മിഷനെ അറിയിക്കാം തുടങ്ങി വിവരാവകാശവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരവുമായി കമ്മിഷന്റെ ഏകദിന സെമിനാര്‍. ഫാത്തിമ മാതാ നാഷനല്‍ കോളജില്‍ ഉദ്യോഗസ്ഥര്‍ക്കായി സംഘടിപ്പിച്ച പരിപാടി കമ്മിഷണര്‍ ഡോ. എ.എ. ഹക്കിം ഉദ്ഘാടനം ചെയ്തു.
വിവരാവകാശം പൗരന്റെ മൗലികാവകാശ സംരക്ഷണത്തിനുള്ളതാണ്. ജനാധിപത്യത്തിലെ ജനപങ്കാളിത്തമാണ് ഇതുവഴി സാധ്യമാകുന്നതും. അഴിമതിക്കെതിരെ നിലകൊള്ളാനും ഭരണസുതാര്യത ഉറപ്പാക്കാനും ഉദ്യോഗസ്ഥതല ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനും സഹായകവുമാണ്. ഈ സാഹചര്യത്തില്‍ വിവരം മറച്ചുവയ്ക്കുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടികളുണ്ടാകും. 25,000 രൂപവരെ പിഴയോ ഉദ്യോഗസ്ഥതല അച്ചടക്കനടപടിയോ നേരിടേണ്ടിവരും. പരാതിക്കാരന് നഷ്ടപരിഹാരവും നല്‍കേണ്ട സാഹചര്യവുമുണ്ടാകാം എന്ന ബോധ്യത്തോടെ വിവരങ്ങള്‍ കഴിയുന്നതും വേഗം നല്‍കാനാണ് ശ്രമിക്കേണ്ടത്- കമ്മിഷണര്‍ പറഞ്ഞു.
വിവരാവകാശ കമ്മിഷണറായ ടി. കെ. രാമകൃഷ്ണന്‍ അധ്യക്ഷനായി. വിവരങ്ങള്‍ കൃത്യതയോടെ കൈമാറി അപ്പീലിനുള്ള സാഹചര്യം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് പറഞ്ഞു. ജില്ല കലക്ടര്‍ എന്‍. ദേവിദാസ് മുഖ്യപ്രഭാഷണം നടത്തി. സബ്കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, ഫാത്തിമ മാതാ നാഷനല്‍ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഡോ. എം. ആര്‍. ഷെല്ലി, ഉപഭോക്തൃകാര്യ പ്രവര്‍ത്തകന്‍ ലത്തീഫ് മാമൂട്, വിവിധ വകുപ്പ്തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
%20-%20Copy%20(19).jpg)
0 Comments