സ്വന്തം ലേഖകൻ
പാലക്കാട് : ഇൻഷ്വറൻസ് പരിരക്ഷ ഇല്ലാതെ ഓടുന്ന വാഹനങ്ങൾ പരിശോധനയിൽ കണ്ടെത്തിയാൽ പിഴ ഈടാക്കുന്നതിനൊപ്പം ഇൻഷ്വറൻസും എടുപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ.
ഇതുസംബന്ധിച്ച് കർശന നിർദ്ദേശം ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് നൽകണമെന്ന് കമ്മിഷൻ ആക്ടിംഗ് ചെയർ പേഴ്സണും ജൂഡീഷ്യൽ അംഗവുമായ കെ.ബൈജൂനാഥ് സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
2022 നവംബർ 24 ന് പാലക്കാട് കയറാംകോട് വാഹനപരിശോധന നടത്തിയ പോലീസ്, ഇൻഷ്വറൻസ് ഇല്ലാത്ത മോട്ടോർ സൈക്കിൾ കസ്റ്റഡിയിലെടുക്കാതെ വിട്ടുനൽകിയതിനെതിരെ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.
പലപ്പോഴും റോഡപകടങ്ങൾ കാരണം വഴിയാത്രക്കാരാണ് ദുരിതം അനുഭവിക്കുന്നതെന്ന് കമ്മിഷൻ ചൂണ്ടിക്കാണിച്ചു. മോട്ടോർ വാഹന നിയമങ്ങൾ കർശനമായി നടപ്പാക്കേണ്ട ബാധ്യത മോട്ടോർ വാഹന വകുപ്പിനും പോലീസിനുമുണ്ട്.
പാലക്കാട് ജില്ലാ പോലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ടിൽ പരാതിയിൽ കഴമ്പുള്ളതായി പറയുന്നു. കല്ലടിക്കോട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ നടത്തിയ പരിശോധനയിലാണ് ഇൻഷ്വറൻസ് ഇല്ലാത്ത വാഹനം ഓടിച്ചയാൾക്ക് 2000 രൂപ പിഴയിട്ട ശേഷം വാഹനം വിട്ടുകൊടുത്തത്.
ഇത് സമൂഹ മാധ്യമങ്ങളിൽ വാർത്തയായത് പോലീസിന്റെ യശസിന് കളങ്കമുണ്ടാക്കി. തുടർന്ന് എസ്.ഐക്ക് മെമ്മോയും താക്കീതും നൽകിയിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ, ഇൻഷ്വറൻസ് ഇല്ലാത്ത വാഹനം പരിശോധനയിൽ വിട്ടുകൊടുത്ത ശേഷം അപകടത്തിൽപ്പെട്ടാൽ ഉത്തരവാദി പൊലീസായിരിക്കുമെന്ന് പരാതിക്കാരനായ അഡ്വ. ഗിരീഷ് നൊച്ചുള്ളി അറിയിച്ചു.
വാഹന പരിശോധന നടത്തിയ പോലീസുദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയ സാഹചര്യത്തിൽ ഇത്തരം സംഭവങ്ങളെ ഒറ്റപ്പെട്ടതായി കാണരുതെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)
0 Comments