banner

സ്വർണ്ണവും പണവും കാണാൻ പോലും അകത്ത് കയറിയില്ല…!, ഡോക്ടറുടെ വീട്ടില്‍ക്കയറിയിട്ടും കള്ളൻ അതിവിദഗ്ധമായി മോഷ്ടിച്ചത് സിസിടിവി ക്യാമറകൾ, ഏഴ് ക്യാമറകൾ മോഷ്ടിച്ച കള്ളൻ വിദഗ്ധൻ തന്നെ, സംഭവം ഇങ്ങനെ


സ്വന്തം ലേഖകൻ
കണ്ണൂർ : വീ‌ട്ടിലെ ഏഴ് സിസിടിവി ക്യാമറകള്‍ മോഷ്ടിച്ച്‌ കള്ളൻ. തലശേരിയിലെ ശിശുരോഗ വിദഗ്ദൻ അബ്ദുള്‍ സലാമിന്റെ വീട്ടിലെ സിസിടിവി ക്യാമറകളാണ് കള്ളൻ അടിച്ചുമാറ്റിയത്.
കഴിഞ്ഞ ഏപ്രില്‍ 20 മുതല്‍ ദൃശ്യങ്ങള്‍ തെളിയാതെയായി.

എന്തെങ്കിലും സാങ്കേതിക പ്രശ്നമാവുമെന്ന് കരുതി കാര്യമാക്കിയില്ല. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ചയാണ് ആ സത്യമറിയുന്നത് .കള്ളനെ പിടിക്കാൻ വച്ച സിസിടിവി കള്ളൻ കൊണ്ടുപോയെന്ന്.

വെറും മോഷണമായിരുന്നില്ല, ടെക്നിക്കല്‍ മോഷണമായിരുന്നു നടത്തിയത്. ആദ്യം ഡിവിആറിലേക്കുള്ള പവർ സപ്ലൈ ഷോർട്ട് സർക്യൂട്ടാക്കി. അങ്ങനെ ഡിവിആർ കേടാക്കി. പിന്നീട് ദൃശ്യങ്ങള്‍ തെളിയില്ലെന്നുറപ്പായതോടെ ക്യാമറുകളുമായി സ്ഥലം വിട്ടു.

തകരാറിലാണെന്ന് കരുതിയ സിസ്റ്റം നന്നാക്കിയെടുത്തപ്പോഴാണ് സംഭവം കണ്ടത്. സംഭവത്തില്‍ തലശേരി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സിസിടിവി മോഷ്ടിച്ച കള്ളൻ സമീപത്തെ മറ്റേതെങ്കിലും ക്യാമറകളില്‍ പതിഞ്ഞോയെന്നും പരിശോധിക്കുന്നുണ്ട്. തലശേരിയിലും മാഹിയിലുമായി കഴിഞ്ഞ കുറച്ചുമാസങ്ങളായി മോഷണ പരമ്പര തുടർക്കഥയാവുകയാണ്.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments