banner

ഭൂമി തർക്കം!, പ്രതിഷേധവുമായി എത്തിയ സ്ത്രീകളെ ജീവനോടെ കുഴിച്ചുമൂടാൻ ശ്രമം, ടിപ്പർ ഡ്രൈവർ സ്ത്രീകളുടെ മേൽ ക്വാറി വേസ്റ്റിട്ട് പകുതിയോളം മൂടി


സ്വന്തം ലേഖകൻ
ഭോപ്പാൽ : പ്രതിഷേധിച്ച സ്ത്രീകളുടെ മേൽ ക്വാറി വേസ്റ്റ് തട്ടി ടിപ്പർ ലോറി ഡ്രൈവർ. രണ്ട് സ്ത്രീകളെ ജീവനോടെ കുഴിച്ചുമൂടാനായിരുന്നു പദ്ധതിയെന്ന് സംശയിക്കുന്നതായി പോലീസ് പറയുന്നു. ഭൂമി തർക്കത്തെ തുടർന്നാണ് രേവ ജില്ലയിലെ ഹിനൗതയിൽ ആക്രമണം ഉണ്ടായത്. മംമ്ത പാണ്ഡെ, ആശാ പാണ്ഡെ എന്നീ സ്ത്രീകളുടെ പകുതി വരെയാണ് ചരൽ കൊണ്ട് മൂടിയത്. ഒടുവിൽ നാട്ടുകാരാണ് ഇവരെ രക്ഷിച്ചത്. അപ്പോഴേക്കും ഒരു സ്ത്രീക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. ഗ്രാമത്തിലെ ഒരു റോഡ് നിർമ്മാണ പദ്ധതി സ്ത്രീകളുടെ പ്രതിഷേധത്തിന് കാരണമായിരുന്നു. സ്ഥലം പാട്ടത്തിനെടുത്തതാണെന്നും നിർമാണത്തെ എതിർത്തുവെന്നും ഇവർ പറഞ്ഞു. എന്നാൽ ഇവരുടെ എതിർപ്പുകൾ അവഗണിച്ച് കരിങ്കല്ല് കൊണ്ടുവന്നതോടെ സ്ഥിതിഗതികൾ വഷളായി. 

സംഭവത്തിൻ്റെ വീഡിയോ വ്യാപകമായി പ്രചരിച്ചു. പരിക്കേറ്റ ഇവരെ പിന്നീട് ഗംഗേവിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലേക്ക് കൊണ്ടുപോയി. പരാതിയുയർന്നതോടെ മുതിർന്ന പോലീസ് ഓഫീസർ വിവേക് ​​ലാൽ അന്വേഷണം പ്രഖ്യാപിച്ചു. പാട്ടത്തിനെടുത്ത ഭൂമിയിൽ കരിങ്കല്ല് ഇടുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് തങ്ങളെ ആക്രമിച്ചതെന്ന് ഇരകൾ നൽകിയ പരാതിയിൽ പറയുന്നു. ഗൗകരൻ പ്രസാദ് പാണ്ഡെ, മഹേന്ദ്ര പ്രസാദ് പാണ്ഡെ തുടങ്ങിയ നിരവധി വ്യക്തികൾ തങ്ങളെ ആക്രമിക്കുകയും കുഴിച്ചിടാൻ ഡമ്പർ ഡ്രൈവറോട് ഉത്തരവിടുകയും ചെയ്തുവെന്ന് അവർ ആരോപിച്ചു. അന്വേഷണം സമഗ്രമായി നടക്കുന്നുണ്ടെന്നും സാക്ഷി മൊഴികൾ വിശകലനം ചെയ്യുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments