banner

സ്കൂൾ വിദ്യാർത്ഥികൾ കുഴഞ്ഞുവീണ് മരിച്ചു...!, വ്യത്യസ്ത സംഭവങ്ങളിലായി മരിച്ചത് 10 വയസ്സുകാരനും 16 വയസ്സുകാരിയും


സ്വന്തം ലേഖകൻ
മരട്/ പെരിങ്ങോട്ടുകുറുശ്ശി : കൊച്ചിയിലും പാലക്കാടുമായി രണ്ട് വ്യത്യസ്ത സംഭവങ്ങളിൽ രണ്ട് സ്കൂൾ വിദ്യാർത്ഥികൾ കുഴഞ്ഞുവീണ് മരിച്ചു.

തേവര എസ്.എച്ച് സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ പനങ്ങാട് എൻ.എം ജങ്ഷനുസമീപം കൊറ്റിലാഞ്ചേരി ജയകുമാറിന്‍റെ (കുട്ടൻ) മകൾ ശ്രീലക്ഷ്മി​ (16), പാലക്കാട് പെരിങ്ങോട്ടുകുറുശ്ശി ആയക്കുറുശ്ശി കമ്പ്രാംകുന്ന് വിനോദ്-ബിൻസി ദമ്പതികളുടെ മകൻ അഭിനവ് (10) എന്നിവരാണ് മരിച്ചത്.

സ്കൂളിലേക്ക് പോകുന്നതിനിടെ സ്വകാര്യ ബസിൽനിന്നിറങ്ങവേ ശ്രീലക്ഷ്മി കുഴഞ്ഞുവീഴുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ കുണ്ടന്നൂർ ബസ് സ്റ്റോപ്പിൽ ഇറങ്ങുന്നതിനിടെയാണ് സംഭവം.

തൊട്ടടുത്തുണ്ടായിരുന്ന ചുമട്ടുതൊഴിലാളികൾ ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവ്: രജനി. സഹോദരൻ: ശ്രീഹരി (വിദ്യാർത്ഥി).

പെരിങ്ങോട്ടുകുറുശ്ശി ഗവ. ഹൈസ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ അഭിനവ്, വ്യാഴാഴ്ച ഉച്ചക്കുശേഷമാണ് കുഴഞ്ഞുവീണത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അഭിനവിന് നേരത്തേ അപസ്മാരമുണ്ടായിട്ടുണ്ട്. സഹോദരി: ആദിയ. മൃതദേഹം പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ഐവർമഠത്തിൽ സംസ്കരിക്കും.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments