സ്വന്തം ലേഖകൻ
വിവാഹമോചന കേസുമായി സമീപിച്ച യുവതിയെ പീഡിപ്പിച്ചതിന് അഭിഭാഷകനെതിരെ കേസ്. കാസര്‍കോട് ബാറിലെ അഭിഭാഷനായ നിഖില്‍ നാരായണനെതിരെയാണ് യുവതി പരാതിയുമായി രംഗത്തെത്തിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നാണ് പരാതിയില്‍ പറഞ്ഞിരിക്കുന്നത്.
യുവതിയുടെ ഭര്‍ത്താവ് മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായിരുന്നു. വിവാഹ ശേഷം ജോലിക്കായി വിദേശത്തേക്ക് പോവുകയും ചെയ്തു. നാട്ടിലായിരുന്ന യുവതിയും ഭര്‍ത്താവും തമ്മില്‍ ഇതിനിടെ പ്രശ്‌നങ്ങളുണ്ടാവുകയും വിവാഹമോചനത്തിന് യുവതി അഭിഭാഷകനെ സമീപിക്കുകയുമായിരുന്നു.
കേസിന്റെ കാര്യം സംസാരിക്കാനായി അഭിഭാഷകന്‍ യുവതിയുടെ ഫ്‌ളാറ്റില്‍ എത്തുകയും തമ്മില്‍ അടുപ്പത്തിലാവുകയുമായിരുന്നു. തുടര്‍ന്നാണ് വിവഹാവാഗ്ദാനം നല്‍കി പീഡിപ്പിച്ചത്. യുവതിക്ക് അഭിഭാഷകന്‍ തന്നെ മറ്റൊരു താമസസ്ഥലം ഏര്‍പ്പെടുത്തുകയും അവിടെവെച്ചും പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി.
2023 മുതൽ 2024 ഏപ്രിൽ വരെ പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. ഒരുമിച്ച് താമസിക്കുന്നതിനിടയിൽ മർദിച്ചെന്നും 32 വയസുകാരി പരാതിയിൽ ആരോപിക്കുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കാസര്‍കോട് വനിതാ പോലീസ് കേസെടുത്തിട്ടുണ്ട്.
ബാര്‍ അസോസിയേഷനും യുവതി പരാതി നല്‍കിയിട്ടുണ്ട്. ഇത് പരിശോധിക്കാന്‍ ഏഴംഗ സമിതിയെ ബാര്‍ അസോസിയേഷന്‍ നിയോഗിച്ചിട്ടുണ്ട്.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
%20-%20Copy%20(48).jpg)
0 Comments