banner

കനത്ത മഴയിലും കാറ്റിലും മരം വീണ് അപകടം...!, പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Published from Blogger Prime Android App
സ്വന്തം ലേഖകൻ
ആലപ്പുഴ : മരം വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആറാട്ടുവഴി സിയാദ് മനസിലിൽ ഉനൈസ്(30) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിൽ മരം വീണ് ഉനൈസിനും ഭാര്യ അനീഷയ്ക്കും പരിക്കേൽക്കുകയായിരുന്നു.

തുടർന്ന് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഉനൈസ് മരിച്ചത്.

Post a Comment

0 Comments