സ്വന്തം ലേഖകൻ
മുണ്ടക്കയം : വില്‍പ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി നാല് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കരുനിലം വരിക്കാനി മഠത്തിൽ വീട്ടിൽ ഉണ്ണിക്കുട്ടൻ എം.എസ് (24), എരുമേലി കരിനീലം 96 കവല മണിമലത്തടം വീട്ടിൽ ദിനുക്കുട്ടൻ എൻ. എം (24), എരുമേലി കണ്ണിമല ഉറുമ്പിപാലം കുരിശുംമൂട്ടിൽ വീട്ടിൽ അലൻ കെ അരുൺ (24), എരുമേലി നേർച്ചപ്പാറ അഖിൽ നിവാസ് വീട്ടിൽ അഖിൽ അജി (27) എന്നിവരെയാണ് ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, മുണ്ടക്കയം പോലീസും ചേർന്ന് പിടികൂടിയത്. വിൽപ്പനയ്ക്കായി കഞ്ചാവ് മുണ്ടക്കയത്ത് കൊണ്ടുവരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, മുണ്ടക്കയം പോലീസും നടത്തിയ പരിശോധനയിലാണ് ഉണ്ണിക്കുട്ടനെയും, ദിനുക്കുട്ടനെയും കഞ്ചാവുമായി ഈ സംഘം പിടികൂടുന്നത്.
ഇവരിൽ നിന്നും ഒരു കിലോ 50 ഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു. പ്ലാസ്റ്റിക് കവറിനുള്ളിൽ ടേപ്പ് ചുറ്റിയ രീതിയിലാണ് കഞ്ചാവ് ഇവരിൽ നിന്നും കണ്ടെടുത്തത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും വിൽപ്പനയ്ക്കായി കഞ്ചാവ് ഉണ്ണിക്കുട്ടനും സുഹൃത്തുക്കളും ഒഡിഷയില്‍ നിന്നും ബാംഗ്ലൂര്‍ വഴി എറണാകുളത്ത് എത്തിച്ഛതായും, ഇവിടെ നിന്നും ഉണ്ണിക്കുട്ടനെ അലനും, അഖിലും എറണാകുളത്തെത്തി കാറിൽ കൊണ്ടു വരികയും, വഴിയില്‍ നിന്ന് ദിനുക്കുട്ടനും കയറുകയും, ഇവര്‍ ഒരുമിച്ച് മുണ്ടക്കയത്തെത്തി കഞ്ചാവ് വില്‍പ്പന നടത്തുവാനായിരുന്നു പദ്ധതി എന്നും പ്രതികൾ പോലീസിനോട് പറഞ്ഞു. കഞ്ചാവ് എറണാകുളത്തുനിന്ന് കടത്തിക്കൊണ്ടുപോരാൻ ഉണ്ണിക്കുട്ടനെ സഹായിച്ച കേസിലാണ് അലനും, അഖിലും പോലീസിന്റെ പിടിയിലാവുന്നത്. മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്.ഓ തൃദീപ് ചന്ദ്രൻ, എസ്.ഐ മാരായ വിപിൻ കെ.വി, അനിൽകുമാർ, എ.എസ്. ഐ ഷീബ, സി.പി.ഓ മാരായ ബിജി, അജീഷ് മോൻ, ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് അംഗങ്ങൾ എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്. ഈ കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)
0 Comments