banner

സർക്കാർ സ്‌കൂളിലെ ചടങ്ങിൽ മുഖ്യാതിഥിയായി യൂട്യൂബർ സഞ്ജു ടെക്കി; പരിപാടിയുടെ സംഘാടകൻ സിപിഎം നേതാവായ ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം


സ്വന്തം ലേഖകൻ
ആലപ്പുഴ : റോഡ് നിയമലംഘനത്തിന് ശിക്ഷിക്കപ്പെട്ട യൂട്യൂബർ സഞ്ജു ടെക്കി സർക്കാർ സ്‌കൂളിലെ ചടങ്ങിന് മുഖ്യാതിഥി. സിപിഎം നേതാവായ ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗമാണ് പരിപാടിയുടെ സംഘാടകൻ.

മണ്ണഞ്ചേരി ജിഎച്ച്എസിലെ സ്റ്റുഡന്റ് മാഗസീൻ പ്രകാശനത്തിനാണ് സോഷ്യൽ മീഡിയ ഇൻഫ്ളൂവൻസർ എന്ന വിശേഷണത്തോടെ സഞ്ജു ടെക്കിയെ മുഖ്യാതിഥിയാക്കിയത്. പരിപാടിയുടെ നോട്ടീസിലും പോസ്റ്ററിലും സഞ്ജുവിന്റെ പേര് നൽകിയിട്ടുണ്ട്.

ഓടുന്ന കാറിൽ സ്വിമ്മിംഗ് പൂൾ നിർമ്മിച്ചതിനെത്തുടർന്ന് സഞ്ജുവിന്റെ ഡ്രൈവിംഗ് ലൈസൻസ് അടുത്തിടെയാണ് എംവിഡി റദ്ദാക്കിയത്. ലൈസൻസ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിൽ ഗുരുതരപരാമാർശങ്ങളാണ് എംവിഡി നടത്തിയത്. സഞ്ജു സ്ഥിരം കുറ്റക്കാരനാണെന്നും നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്നും പറയുന്നുണ്ട്.

ഇയാൾ വാഹനമോടിക്കുന്നത് പൊതുസമൂഹത്തിന് ഭീഷണിയാണെന്നും പൊതുസമൂഹത്തിലെ എല്ലാ മര്യാദകളും ലംഘിച്ചുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.

കാറിൽ സ്വിമ്മിംഗ് പൂൾ സജ്ജീകരിച്ച് യാത്ര ചെയ്തത് അറിവില്ലായ്മ കൊണ്ടാണെന്നും വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നത് ഗതാഗത നിയമലംഘനമാണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസിന് സഞ്ജു വിശദീകരണം നൽകിയിരുന്നു.

കൂടുതൽ കടുത്ത നടപടിയിലേയ്ക്ക് കടക്കരുതെന്നും യുട്യൂബർ അഭ്യർത്ഥിച്ചിരുന്നു. സ്വിമ്മിംഗ് പൂൾ ഒരുക്കി യാത്രചെയ്ത സംഭവത്തിൽ സഞ്ജു ടെക്കിക്കും സുഹൃത്തുക്കൾക്കുമെതിരെ മണ്ണഞ്ചേരി പൊലീസും കേസെടുത്തിരുന്നു.

ആലപ്പുഴ എൻഫോഴ്സ്‌മെന്റ് ആർ ടി ഒ ആർ രമണന്റെ പരാതിയിലായിരുന്നു നടപടി. സഞ്ജു ഒന്നാംപ്രതിയും കാറോടിച്ച അവലൂക്കുന്ന് സ്വദേശി സൂര്യനാരായണൻ രണ്ടാം പ്രതിയുമാണ്. ഇവർക്കൊപ്പം യാത്ര ചെയ്ത ആലപ്പുഴ സ്വദേശികളായ സ്റ്റാൻലിൻ ക്രിസ്റ്റഫർ (28), ജി.അഭിലാഷ് (29) എന്നിവരാണ് മറ്റു പ്രതികൾ.

അശ്രദ്ധമായി പൊതുനിരത്തിൽ വാഹനമോടിക്കുക, മനുഷ്യജീവന് അപകടമുണ്ടാക്കുക, പൊതുജനസുരക്ഷയ്ക്ക് വിഘാതമുണ്ടാക്കുക തുടങ്ങിയവയാണ് കുറ്റങ്ങൾ.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments