banner

200ൽ അധികം പേരുടെ മരണത്തിന് കാരണമായ വൈറസ്...!, കുരങ്ങുപനിക്ക് എതിരെ ആഗോള ജാഗ്രത തുടരണമെന്ന് വിദഗ്ദർ, ആശങ്കയായി ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത 27 കുരങ്ങുപനി കേസുകൾ


സ്വന്തം ലേഖകൻ
പത്തനംതിട്ട : കുരങ്ങുപനിക്ക് (എം പോക്സ്) എതിരെ ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ച ആഗോള ജാഗ്രതയിൽ കേരളം മുൻകരുതൽ എടുക്കണോ എന്ന ചോദ്യവുമായി ആരോഗ്യ രംഗത്തെ വിദഗ്ധർ.
ഇന്ത്യയിൽ ആദ്യമായി കുരങ്ങുപനി റിപ്പോർട്ട് ചെയ്തതു കേരളത്തിലായതിനാലാണ് ഈ മുൻകരുതൽ. 2022 ജൂലൈ 14ന് യുഎഇയിൽനിന്ന് തിരുവനന്തപുരത്ത് എത്തിയ വിമാനയാത്രക്കാരനിലാണു കുരങ്ങുപനിക്കു സമാനമായ ലക്ഷണങ്ങൾ കണ്ടത്.
നിലവിൽ ഇന്ത്യയിൽ കേസുകൾ ഒന്നുമില്ലെങ്കിലും ഏറ്റവുമധികം രാജ്യാന്തര യാത്രക്കാരെത്തുന്ന രാജ്യങ്ങളിൽ ഒന്നെന്ന നിലയിൽ ഇന്ത്യയിലും ജാഗ്രത ആരംഭിക്കുമെന്നാണു സൂചന. രാജ്യാന്തര യാത്രികരെത്തുന്ന സംസ്ഥാനമെന്ന നിലയിലും പൂർവ രോഗബാധാ ചരിത്രമുള്ളതിനാലുമാണു കേരളത്തിലും ജാഗ്രത പാലിക്കേണ്ടി വരിക.

ഇന്ത്യയിൽ ഇതുവരെ 27 കുരങ്ങുപനി കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നതെന്നു ലോകാരോഗ്യ സംഘടനയുടെ കണക്കുകളിൽ പറയുന്നു

ഇപ്പോൾ കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിലും ഏതാനും സമീപ ആഫ്രിക്കൻ രാജ്യങ്ങളിലും രോഗികളുടെ എണ്ണം നാനൂറിലേറെ കടന്നതോടെയാണു ലോകാരോഗ്യ സംഘടന പിഎച്ച് ഇഐസി പ്രഖ്യാപിച്ചത്.
രാജ്യാന്തര ജാഗ്രത വേണ്ട പൊതുജനാരോഗ്യ അടിയന്തരാവസ്ഥ എന്നാണ് ഇതിനെ പറയുന്നത്. 2022 മുതൽ ഇതുവരെ ഇരുനൂറിലേറെപ്പേരുടെ മരണത്തിനു കാരണമായ ഈ വൈറസ് രോഗം 116 രാജ്യങ്ങളിലായി ഒരു ലക്ഷത്തോളം പേരെ ബാധിച്ചതായാണു കണക്ക്. 2022 ജൂലൈയിലാണ് ഇതിനു മുൻപ് ഈ രോഗത്തിന് എതിരെ ഡബ്യുഎച്ച്ഒ മുൻകരുതൽ പ്രഖ്യാപിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും നാഷനൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഫീൽഡ് യൂണിറ്റിലും പരിശോധനാ സംവിധാനം ഒരുക്കി 2022 ൽ കേരളം കുരങ്ങുപനി വ്യാപനം ഫലപ്രദമായി തടഞ്ഞിരുന്നു.

ഭൂമുഖത്തുനിന്നു തന്നെ നിർമാർജം ചെയ്യപ്പെട്ടു എന്നു കരുതുന്ന വസൂരി രോഗത്തിനു സമാന ലക്ഷണങ്ങൾ പ്രകടമാക്കുന്ന ഈ വൈറസ് ജന്യരോഗം ഇത്തവണ ലൈംഗിക ബന്ധത്തിലൂടെയാണു പടരുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പനി, ദേഹമാസകലം പൊങ്ങിത്തടിച്ചതുപോലെ ഉണ്ടാകുന്ന കുത്തുകൾ, പേശീവേദന, തുടങ്ങിയവയാണു ലക്ഷണങ്ങൾ എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. 10–20 ദിവസം കൊണ്ട് സ്വയം ശമിക്കുമെങ്കിലും പോഷകാഹാര കുറവുള്ളവരെയും വൃത്തിഹീനമായ സാഹചര്യങ്ങളിൽ കഴിയുന്നവരെയും രോഗം പെട്ടെന്നു കീഴടക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഈ വർഷം ഇതുവരെ 15600 പേർക്കു രോഗബാധയുണ്ടായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ഇതുവരെ 537 പേർ മരണമടഞ്ഞത് ആശങ്ക ഉണർത്തുന്ന കാര്യമാണെന്നു ലോകാരോഗ്യ സംഘടന സെക്രട്ടറി ജനറൽ തെദ്രോസ് ഗബ്രിയേശുസ് പറഞ്ഞു.

എൽബി എന്ന പുതിയ വൈറസ് വകഭേദമാണ് ഇപ്പോഴത്തെ രോഗബാധയ്ക്കു പിന്നിലെന്നാണ് അനുമാനം.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

إرسال تعليق

0 تعليقات