സ്വന്തം ലേഖകൻ
ആലപ്പുഴ : തനിച്ച് താമസിച്ചിരുന്ന എഴുപതുകാരിയെ മുളകുപൊടി എറിഞ്ഞ് സ്വർണ്ണവും പണവും കവരുകയും ലൈംഗികമായി പീഡിപ്പിക്കുകയും കേസിലെ പ്രതി പിടിയിൽ. കണ്ടല്ലൂർ തെക്ക് കാട്ടുപുരക്കൽ ഹൗസ് (സുധാലയം) ധനേഷിനെ ആണ് കനകക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. മുളക്പൊടി എറിഞ്ഞ് 7 പവൻ സ്വർണ്ണമാണ് കവര്‍ന്നത്.
പൊലിസ് എത്തുമെന്ന് മനസിലാക്കി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്ന പ്രതി ധനേഷിനെ സാഹസികമായാണ് പൊലിസ് പിടികൂടിയത്. ഇന്നലെ രാത്രിയാണ് ഒറ്റയ്ക്ക് താമസിക്കുന്ന 70 കാരിയുടെ വീട്ടിൽ പ്രതി ധനേഷ് അതിക്രമിച്ചു കയറിയത്. മുളകുപൊടി വിതറി അകത്ത് കടന്ന പ്രതി വയോധിക അണിഞ്ഞതും വീട്ടിൽ ഉണ്ടായിരുന്നതുമായ ഏഴു പവൻ സ്വർണം കവർന്നു. വയോധികയെ പീഡിപ്പിച്ച ശേഷം മുൻവശത്തെ വാതിൽ പുറത്ത് നിന്ന് പൂട്ടിയ ശേഷമാണ് പ്രതി കടന്ന് കളഞ്ഞത്.
പുലർച്ചെ വീടിൻറെ ജനൽ വഴി നിലവിളി കേട്ടാണ് നാട്ടുകാർ എത്തി 70 കാരിയെ ആശുപത്രിയിൽ എത്തിച്ചത്. ഇവരെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണത്തിൽ മണിവേലിക്കടവിന് സമീപമുള്ള ധനകാര്യസ്ഥാപനത്തിൽ സംശയാസ്പദമായി ഒരാൾ സ്വർണ്ണം വിൽക്കാൻ എത്തിയതായി വിവരം ലഭിച്ചു.
സംശയം തോന്നി സ്ഥാപനത്തിൽ ഉള്ളവർ തന്നെയാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് ഇയാളെ വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തിയപ്പോൾ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു ധനേഷ്. തുടർന്ന് സാഹസികമായാണ് ഇയാളെ കീഴ്പ്പെടുത്തിയത്.
കായംകുളം ഡിവൈഎസ്പി എൻ ബാബുക്കുട്ടന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ കനകക്കുന്ന് ഇൻസ്പെക്ടർ എസ് അരുൺ, എസ് ഐ മാരായ ധർമ്മ രത്നം സോമരാജൻ സന്തോഷ്, എഎസ്ഐ സുനീർ സി പി ഓ മാരായ ഗിരീഷ്, ജിതേഷ് മോൻ, അഖിൽ മുരളി, വിഷ്ണു, സനോജ്, പ്രപചേന്ദ്ര ലാൽ, അനിൽകുമാർ, വിനീഷ് എന്നിവർ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
0 تعليقات