banner

കുടുംബവഴക്കിൽ അമ്മായി അമ്മയെയും മകളെയും വെട്ടി കൊലപ്പെടുത്തി...!, വെട്ടിയത് വീട്ടിലെ മരുമകനായ യുവാവ്, 12 കാരനായ മകനും പിതാവിൻറെ ആക്രമണത്തിൽ പരിക്ക്


സ്വന്തം ലേഖകൻ
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്തെ കാക്കയങ്ങാട് വിളക്കോട് ഗ്രാമത്തില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് രണ്ടു പേര്‍ വെട്ടേറ്റു മരിച്ചു. ഉമ്മയും മകളുമാണ് വെള്ളിയാഴ്ച ഉച്ചയ്ക്കുണ്ടായ കുടുംബവഴക്കിനെ തുടര്‍ന്ന് ബന്ധുവായ യുവാവിന്റെ വെട്ടേറ്റു മരിച്ചത്. വിളക്കോട് തൊണ്ടം കുഴി ചെറുവോടിലാണ് സംഭവം.

പനച്ചിക്കടവത്ത് പി.കെ അലീമ(53) മകള്‍ സെല്‍മ (30) എന്നിവരാണ് വെട്ടേറ്റുമരിച്ചത് സെല്‍ മയുടെ ഭര്‍ത്താവ് ഷാഹുലാണ് ഇവരെ വെട്ടി പരുക്കേല്‍പ്പിച്ചത്. അക്രമത്തിനിടെ സെല്‍മയുടെ മകനും വെട്ടേറ്റിട്ടുണ്ട്. ഷാഹുലിനെ മുഴക്കുന്ന് പൊലിസ് കസ്റ്റഡിയിലെടുത്തു.

ബഹളം കേട്ടെത്തിയ അയല്‍വാസികള്‍ മൂന്നു പേരെയും ആശുപത്രിയിലെത്തിച്ചുവെങ്കിലും രണ്ടു സ്ത്രീകള്‍ മരണമടയുകയായിരുന്നു. കുടുംബവഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം കൊലപാതകം നടന്ന വീട്ടില്‍ പൊലിസ് ക്യാംപ് ചെയ്യുന്നുണ്ട്. ഇരിട്ടി ഡി.വൈ.എസ്പിയടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തി.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 തോടെയാണ് നാടിനെ നടുക്കിയ അതിക്രൂരമായ കൊലപാതകം നടന്നത്. അലീമയുടെ മകള്‍ സല്‍മയുടെ ഭര്‍ത്താവ് മലപ്പുറം വളാഞ്ചേരി സ്വദേശി ഷാഹുല്‍ ഹമീദ് (46) ആണ് കൊലപാതകം നടത്തിയതെന്ന് മുഴക്കുന്ന് പോലീസ് പറഞ്ഞു. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ സല്‍മയുടെ മകന്‍ ഫഹദ് (12) നും പരിക്കേറ്റു. ഫഹദ് പേരാവൂര്‍ താലൂക്ക് ആസ്പത്രിയില്‍ ചികിത്സയിലാണ്. അക്രമണത്തിനിടയില്‍ പരിക്കേറ്റ ഷാഹുല്‍ ഹമീദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഷാഹുല്‍ ഹമീദ് രണ്ടു പേരെയും അക്രമിക്കുന്ന സമയത്ത് സല്‍മയുടെ മകന്‍ ഫര്‍ഹാന്‍, സഹോദരന്‍ ഷരീഫിന്റെ ഭാര്യയും വീട്ടില്‍ ഉണ്ടായിരുന്നുവെങ്കിലും ആക്രമണം കണ്ട് ഭയന്ന ഇവര്‍ റൂമിന്റെ വാതില്‍ അടച്ചതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. വീട്ടില്‍ നിന്നും നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെട്ടേറ്റ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയില്‍ അലീമയേയും സല്‍മയേയും കാണുന്നത്. ഇവരാണ് പോലീസില്‍ വിവരം അറിയിക്കുന്നത്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

إرسال تعليق

0 تعليقات