banner

കൊല്ലത്ത് വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി...!, അച്ഛൻ തലയ്ക്ക് പരിക്കേറ്റ നിലയിൽ ആശുപത്രിയിൽ, മകന് വേണ്ടി പോലീസ് അന്വേഷണം

Published from Blogger Prime Android App
പ്രത്യേക ലേഖകൻ
കൊല്ലം : കൊല്ലം കുണ്ടറ പടപ്പക്കരയിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പടപ്പക്കര സ്വദേശി പുഷ്പലത (45)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. വീട്ടിനുള്ളിൽ തലയ്ക്ക് പരിക്കേറ്റ നിലയിൽ കണ്ടെത്തിയ പുഷ്പലതയുടെ അച്ഛൻ ആന്റണിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഇരുവരെയും പുഷ്പലതയുടെ മകൻ ഉപദ്രവിക്കാറുണ്ടെന്ന് വെള്ളിയാഴ്ച പോലീസ് കൺട്രോൾ റൂമിൽ പരാതി ലഭിച്ചിരുന്നു. തുടർന്ന് പോലീസ് എത്തി മകൻ അഖിൽ കുമാറിന് താക്കീത് നൽകി മടങ്ങി. പിന്നീട് ഇന്ന് രാവിലെ സമീപത്ത് താമസിക്കുന്ന ബന്ധുവാണ് പുഷ്പലതയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പുഷ്പലതയുടെ മകൻ അഖിലിന് വേണ്ടി കുണ്ടറ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

إرسال تعليق

0 تعليقات