
പ്രേത്യക ലേഖകൻ
കാഞ്ഞാവെളി : കൊല്ലം എം.പി എൻ.കെ പ്രേമചന്ദ്രനെ കരിങ്കൊടി കാണിച്ച് ബി.ജെ.പി. ശ്രീ ഗോസതലക്കാവ് ദേവീക്ഷേത്രത്തിന് മുന്നിൽ വെച്ചാണ് പ്രാക്കുളത്തെ പൊതുപരിപാടിയിൽ പങ്കെടുക്കാനെത്തിയ എം.പിയുടെ വാഹനം തടഞ്ഞ് ബി.ജെ.പി പ്രവർത്തകർ മുദ്രാവാക്യങ്ങളോടെ കരിങ്കൊടി കാട്ടിയത്. ബിജെപി തൃക്കരിവ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിന് മണ്ഡലം പ്രസിഡൻറ് സാംരാജ്, ഏരിയ പ്രസിഡൻറ് അജയൻ മകരവിളക്ക് എന്നിവർ നേതൃത്വം നൽകി. ബംഗ്ലാദേശിലെ ന്യൂനപക്ഷമായ ബംഗ്ലാദേശിൽ ഹിന്ദുക്കളെ സംരക്ഷിക്കണമെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിനെതിരെ എൻ. കെ പ്രേമചന്ദ്രൻ എംപി നടത്തിയ പ്രസ്താവനക്കെതിരെ ആയിരുന്നു പ്രതിഷേധം. ഹിന്ദുക്കളെ സംരക്ഷിക്കണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റായിപ്പോയെന്നും അത്തരത്തിൽ പറയുന്നത് ശരിയല്ലെന്നുമായിരുന്നും എംപി വിവാദ പ്രസ്താവന ഇറക്കിയതായാണ് ബിജെപി വൃത്തങ്ങൾ ആരോപിക്കുന്നത്.
0 تعليقات