banner

തൃക്കരുവ ഗ്രാമ പഞ്ചായത്തിൽ രാഷ്ട്രീയ മാറ്റം...!, കോൺഗ്രസ്സ് നേതാവ് സരസ്വതി രാമചന്ദ്രൻ നയിക്കുന്ന ഭരണ സമിതി താഴെ വീഴും? - എക്സ്ക്യൂസീവ്

Published from Blogger Prime Android App

ഇൻഷാദ് സജീവ്
പുറത്ത് വരുന്ന സൂചനകൾ പ്രകാരം തൃക്കരുവ ഗ്രാമ പഞ്ചായത്തിൽ വൻ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്നു. നിലവിൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഭരണസമിതിയെ താഴെയിറക്കാൻ അണിയറയിൽ നീക്കം നടക്കുന്നതാണ് സൂചന. കാര്യങ്ങൾ ഇങ്ങനെയെങ്കിൽ സരസ്വതി രാമചന്ദ്രൻ പ്രസിഡൻ്റായി നേതൃത്വം നൽകുന്ന ഗ്രാമ പഞ്ചായത്ത് ഭരണസമിതി താഴെവീഴും. അടുത്ത ദിവസങ്ങളിൽ പ്രതിപക്ഷ പാർട്ടിയിൽ ഉള്ളവർ അവിശ്വാസം കൊണ്ടുവരും എന്നാണ് വിശ്വാസയോഗ്യമായ ഉറവിടങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. പ്രധാനപ്പെട്ട സ്ഥിരം സമിതികൾ കയ്യിലുള്ള എൽഡിഎഫ് അവിശ്വാസത്തിന് നേതൃത്വം നൽകുമോ എന്നുള്ളതാണ് ഉയരുന്ന ചോദ്യം. 

ഭരണത്തിലെ വീഴ്ച മൂലം തൃക്കരുവ ഗ്രാമപഞ്ചായത്തിൽ കൃത്യമായ ഭരണസംവിധാനം നിലവിലില്ലെന്ന് പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നു. കോൺഗ്രസ് ഭരണസമിതിക്കെതിരെ യൂത്ത് കോൺഗ്രസ് സമരം ചെയ്ത സാഹചര്യം ഇതിന് തെളിവാണെന്ന് അവർ ചൂണ്ടിക്കാട്ടി. തെരുവ് വിളക്ക് പ്രകാശിക്കാത്തതും നായ ശല്യവും മൂലം പൊതുജനം പൊറുതിമുട്ടിയിരിക്കുകയാണ്. വേനൽക്കാലത്ത് അടിസ്ഥാന ആവശ്യമായ കുടിവെള്ളത്തിന് പോലും ജനങ്ങൾ ബുദ്ധിമുട്ടുന്നു. എന്നാൽ ഇതിന് വേണ്ട പരിഹാരം കാണാൻ പോലും ഭരണസമിതിക്ക് കഴിയുന്നില്ല. ഇതോടെയാണ് അവിശ്വാസ പ്രമേയത്തിന് ഒരുങ്ങുന്നതെന്ന് പ്രതിപക്ഷനിരയിലെ ഒരു നേതാവ് അഷ്ടമുടി ലൈവിനോട് പ്രതികരിച്ചു.

അതേ സമയം, അടുത്തിടെ വലിയ അഴിമതി ആരോപണങ്ങളും ക്രമക്കേടുകളുമാണ് തൃക്കരുവ ഗ്രാമപഞ്ചായത്തിന് എതിരെ ഉയർന്നുവന്നത്. അനധികൃത കെട്ടിടത്തിൽ ആശിർവാദ് ഹോംസ്റ്റേ എന്ന സ്ഥാപനം പ്രവർത്തിപ്പിക്കുന്നതിന് പഞ്ചായത്ത് ഭരണസമിതി അറിയാതെ സെക്രട്ടറി ജോയ് മോഹൻ അനുമതി നൽകിയത് ഏറെ വിവാദമായിരുന്നു. ഈ സംഭവങ്ങൾക്ക് എല്ലാം മൗനമായിരുന്നു ഭരണസമിതിയുടെ പ്രതികരണം. ഇത് ഭരണപ്രതിസന്ധിയുടെ സൂചനയാണെന്ന് നേരത്തെ അഷ്ടമുടി ലൈവ് റിപ്പോർട്ട് ചെയ്തിരുന്നു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം: 
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇ-മെയിൽ: chiefeditor.ashtamudylivenews@gmail.com

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

إرسال تعليق

0 تعليقات