banner

കൊല്ലത്ത് മിനി മുത്തൂറ്റ് നിധി ലിമിറ്റഡിലെ നിക്ഷേപകന്റെ ക്വട്ടേഷന്‍ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞു...!, സരിത രഹസ്യമായി ഉപയോഗിച്ചിരുന്ന മൊബൈല്‍ പിടിച്ചെടുത്തതായി പോലീസ്, വയോധികനായ പാപ്പച്ചന്റെ ജീവനെടുത്തത് സ്വന്തം അക്കൗണ്ടില്‍ കിടന്ന പണം, പെൺബുദ്ധിയിൽ ഉദിച്ച കൊലപാതകത്തിൽ സെപ്റ്റംബര്‍ ഏഴിനകം കുറ്റപത്രം


സ്വന്തം ലേഖകൻ
കൊല്ലം മിനി മുത്തൂറ്റ് നിധി ലിമിറ്റഡിലെ നിക്ഷേപകന്റെ ക്വട്ടേഷന്‍ കൊലപാതകത്തില്‍ നിര്‍ണ്ണായക തെളിവായ ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പോലീസ് പിടിച്ചെടുത്തു. കേസിലെ മൂന്നാംപ്രതിയും സ്ഥാപനത്തിലെ മാനേജറുമായിരുന്ന സരിതയുടെ ലാപ്‌ടോപ്പും മൊബൈല്‍ ഫോണുമാണ് പിടിച്ചെടുത്തത്. തിരുവനന്തപുരം കാലടിയിലുള്ള ഭര്‍ത്തൃവീട്ടില്‍നിന്നാണ് ഇവ കണ്ടെടുത്തത്. കൊലപാതകം നടന്ന കാലയളവില്‍ സരിത രഹസ്യമായി ഉപയോഗിച്ചിരുന്ന ഫോണാണ് ലഭിച്ചത്. ഇത് വീട്ടില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.

ക്വട്ടേഷന്‍ സംഘവുമായി സരിത ബന്ധപ്പെട്ടതും പണം അയച്ചു നല്‍കിയതും ഈ ഫോണ്‍ ഉപയോഗിച്ചാണ്. കൊല്ലം ഈസ്റ്റ് വനിതാ എസ്ഐ ഷബ്‌നയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയുമായെത്തി ഇവ കണ്ടെത്തിയത്. ജോലിയില്‍നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ടശേഷം സരിത പലതവണ തിരുവനന്തപുരത്തെ വീട്ടില്‍ എത്തിയിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഇവിടെ വിശദമായ പരിശോധന നടത്തിയത്. നാലുമണിക്കൂര്‍ നീണ്ട തെളിവെടുപ്പും പരിശോധനയുമാണ് വീട്ടില്‍ നടന്നത്.

കേസിലെ പ്രതികളായ അനിമോന്‍, മാഹിന്‍, സരിത, അനൂപ് എന്നിവരുടെ പോലീസ് കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. കേസില്‍ ഒരുമാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനുള്ള തീരുമാനത്തിലാണ് പോലീസ്. സെപ്റ്റംബര്‍ ഏഴിനകം കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം. പോലീസ് ആവശ്യപ്പെട്ടിട്ടുള്ള ചില രേഖകള്‍ ധനകാര്യസ്ഥാപനം ഇതുവരെ നല്‍കിയിട്ടില്ല. സരിതയും അനൂപും ചേര്‍ന്ന് കൊല്ലപ്പെട്ട പാപ്പച്ചനില്‍നിന്ന് തട്ടിയെടുത്ത തുക എത്രയാണെന്നും വായ്പ എടുപ്പിച്ച തുക എത്രയാണ് എങ്ങനെയാണ് തുടങ്ങിയ വിവരങ്ങള്‍ ധനകാര്യസ്ഥാപനത്തില്‍ നിന്ന് ആവശ്യപ്പെട്ട രേഖകള്‍ ലഭിച്ചാലെ വ്യക്തത വരികയുള്ളൂ.

മെയ് 23നാണ് ബിഎസ്എന്‍എല്‍ മുന്‍ ജീവനക്കാരനും സ്ഥാപനത്തിലെ നിക്ഷേപകനുമായ പാപ്പച്ചനെ സംഘം കൊലപ്പെടുത്തിയത്. സൈക്കിളില്‍ സഞ്ചിരിച്ചിരുന്ന പാപ്പച്ചനെ ഇടിച്ചു വീഴ്ത്തിയ ശേഷം ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കി കൊലപ്പെടുത്തുകയായിരുന്നു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments