banner

എസ്ബിഐ ആശാ സ്കോളർഷിപ്പ്...!, 10000 സ്കൂൾ കോളജ് വിദ്യാർത്ഥികൾക്കായി 20 ലക്ഷം രൂപ വരെ സ്കോളർഷിപ്പ്, 6-ാം ക്ലാസ് മുതൽ പിജി വരെ അപേക്ഷിക്കാം, വിശദ വിവരങ്ങൾ ഇങ്ങനെ


സ്വന്തം ലേഖകൻ
തിരുവനന്തപുരം : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഫൗണ്ടേഷൻ (എസ്ബിഐ) സ്കൂൾ കോളജ് വിദ്യാർത്ഥികൾക്കായി നൽകുന്ന ആശാ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. രാജ്യത്ത് പിന്നാക്ക പശ്ചാത്തലങ്ങളിൽ കഴിയുന്ന 10,000 പ്രതിഭാധനരായ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുക. ആറാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന്റെ ആനുകൂല്യം ലഭിക്കും. 

ഒക്ടോബർ ഒന്നുവരെ അപേക്ഷ സമർപ്പിക്കാം. പ്രതിവർഷം 15,000 രൂപ മുതൽ 20 ലക്ഷം രൂപ വരെയാണ് സ്കോളർഷിപ്പ്. സ്‌കൂൾ വിദ്യാർത്ഥികൾ, ബിരുദധാരികൾ, ബിരുദാനന്തര ബിരുദധാരികൾ, ഇന്ത്യയിലെ ഐ.ഐ.ടികളിലും ഐ.ഐ.എമ്മുകളിലും എൻറോൾ ചെയ്തിട്ടുള്ള വ്യക്തികൾ എന്നിവർക്കായി പ്രത്യേക വിഭാഗങ്ങൾ ഈ സ്കോളർഷിപ്പിൽ നൽകും. 

എസ്.സി.എസ്.ടി വിദ്യാർഥികൾക്ക് വിദേശത്ത് പഠിക്കാൻ ആവശ്യമായ സഹായവും സ്കോളർഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമാണ്.  അപേക്ഷാ ഫോമും യോഗ്യതാ മാനദണ്ഡവും ഉൾപ്പെടെയുള്ള വിശദമായ വിവരങ്ങൾ  https://sbifoundation.in/focus-area-detail/SBIF-Asha-Scholarship എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments