സ്വന്തം ലേഖകൻ
പാലക്കാട് : ട്രെയിൻ യാത്രക്കിടെ 14-കാരന് നേരെ പീഡനശ്രമം. ഷൊർണൂർ-നിലമ്പൂർ പാസഞ്ചറിൽ വച്ചാണ് അതിക്രമമുണ്ടായത്. സംഭവത്തിൽ വല്ലപ്പുഴ സ്വദേശിയും 53-കാരനുമായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
കുറുവട്ടൂർ വേലുതാക്കക്കൊടി ഉമ്മറാണ് പ്രതി. തിങ്കളാഴ്ച രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. നിലമ്പൂരിൽ നിന്ന് വന്ന പാസഞ്ചർ ട്രെയിൻ ഷൊർണൂർ റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്നതോടെയായിരുന്നു അതിക്രമം നടന്നത്.
ഭയന്നുപോയ വിദ്യാർത്ഥി ട്രെയിൻ നിർത്തിയ ഉടനെ പ്ലാറ്റ്ഫോമിലേക്ക് ചാടി. അപ്പോഴാണ് സഹയാത്രക്കാർ കുട്ടിയോട് കാര്യം തിരക്കിയത്. തുടർന്ന് രക്ഷിതാക്കളുടെ സഹായത്തോടെ ഷൊർണൂർ പോലീസിനെ സമീപിക്കുകയായിരുന്നു. ഇതിനിടെ യാത്രക്കാർ ചേർന്ന് ഉമ്മറിനെ പിടികൂടിയിരുന്നു. പോലീസ് എത്തിയതോട പ്രതിയെ കൈമാറി.
ട്രെയിന്റെ വാതിൽപ്പടിയിൽ നിൽക്കുമ്പോഴായിരുന്നു പീഡനശ്രമം നടന്നതെന്ന് വിദ്യാർത്ഥി പോലീസിന് മൊഴി നൽകി. കുട്ടിയുടെ സ്വകാര്യഭാഗത്ത് സ്പർശിച്ച ഉമ്മർ കോച്ചിനുള്ളിലെ ശുചിമുറിയിലേക്ക് വിദ്യാർത്ഥിയെ ക്ഷണിക്കുകയായിരുന്നു.
ഭയന്നുപോയ വിദ്യാർത്ഥി ബോഗിയുടെ മുൻവശത്തേക്ക് ഓടി. ട്രെയിൻ നിർത്തിയതോടെ പ്ലാറ്റ്ഫോമിലേക്ക് ചാടുകയും തറയിൽ വീഴുകയും ചെയ്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. പോക്സോ വകുപ്പകൾ ചുമത്തി കേസെടുത്ത പോലീസ് പ്രതിയെ പട്ടാമ്പി പോക്സോ കോടതിയിൽ ഹാജരാക്കി. നിലവിൽ റിമാൻഡിലാണ് ഉമ്മർ.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
%20(32).jpg)
0 Comments