banner

ഡ്യൂക്ക് ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് അപകടം...!, ബസ്റ്റോപ്പിനു മുന്നിലുണ്ടായ അപകടത്തിൽ ഗൃഹനാഥനും 23 കാരനും ദാരുണാന്ത്യം, 20കാരൻ ഗുരുതര പരിക്കുകളോടെ ചികിത്സയിൽ


സ്വന്തം ലേഖകൻ
തൃശ്ശൂര്‍ : സൈക്കിളും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തൃശ്ശൂരിൽ രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തിൽ ഒരാള്‍ക്ക് ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെ വടക്കേക്കാട് തൊഴിയൂര്‍ മാളിയേക്കല്‍ പടി ബസ് സ്റ്റോപ്പിന് സമീപമാണ് അപകടമുണ്ടായത്. ഗുരുവായുര്‍ ഭാഗത്തുനിന്ന് വന്ന ഡ്യൂക്ക് ബൈക്ക്, അഞ്ഞൂര്‍ റോഡ് ഭാഗത്ത് നിന്ന് വന്ന സൈക്കിളുമായി കൂട്ടിയിടിക്കുകയായിരുന്നു.

അപകടത്തിൽ താമരയൂര്‍ സ്വദേശി ഏറത്ത് വീട്ടില്‍ അക്ഷയ് (23) തൊഴിയൂര്‍ സ്വദേശി കര്‍ണംകോട്ട് വീട്ടില്‍ രാജന്‍ (58) എന്നിവരാണ് മരിച്ചത്. കാട്ടകാമ്പാല്‍ സ്വദേശി കേച്ചേരിപ്പറമ്പില്‍ വീട്ടില്‍ നിരഞ്ജനാണ് (20) പരുക്കേറ്റത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കാട്ടാകാമ്പാല്‍ സ്വദേശി നിരഞ്ചനെ കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മരിച്ചവരുടെ മൃതദേഹങ്ങളും കുന്നംകുളം ദയ റോയല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഗുരുവായൂര്‍ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. മരിച്ച അക്ഷയ് ചെന്നൈയിലായിരുന്നു. ഒരാഴ്ച മുന്‍പാണ് അക്ഷയ് നാട്ടില്‍ വന്നത്. ഇതിനിടെയാണ് ദാരുണമായ അപകടം സംഭവിച്ചത്. മരണപ്പെട്ട രാജന്‍ തൊഴിയൂര്‍ സെന്ററില്‍ ചായക്കടക്കാരനാണ്.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments