സ്വന്തം ലേഖകൻ
കണ്ണൂര്‍ : കണ്ണൂരിൽ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയിൽ രണ്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ക്കെതിരെ പൊലീസ് കേസെടുത്തു. പോക്സോ വകുപ്പ് പ്രകാരമാണ് രണ്ടു പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്. സംഭവത്തില്‍ തളിപ്പറമ്പ് ഏരിയയിലെ മുയ്യം ലോക്കൽ കമ്മിറ്റിക്ക് കീഴിലെ മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി രമേശൻ അറസ്റ്റിലായി. മുയ്യം ബ്രാഞ്ച് സെക്രട്ടറി പി അനീഷും പ്രതിയാണ്. രണ്ട് വിദ്യാര്‍ത്ഥികളെ പീഡീപ്പിച്ചെന്ന പരാതിയിലാണ് ഇരുവര്‍ക്കുമെതിരെ പൊലീസ് കേസെടുത്തത്.
പ്രതിയായ അനീഷിനായും പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, ഇരുവര്‍ക്കുമെതിരെ െപൊലീസ് കേസെടുത്തതിന് പിന്നാലെ പാര്‍ട്ടി നടപടിയെടുത്തു. രണ്ട് പേരെയും സിപിഎമ്മിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. പാർട്ടിയുടെ സൽപേരിന് കളങ്കം വരുത്തും വിധം പെരുമാറിയതിനാണ് നടപടിയെന്ന് സിപിഎം ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
കഴിഞ്ഞ ദിവസം കുന്നംകുളത്തിന് അടുത്ത് ചിറനല്ലൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തിരുന്നു. ചിറനല്ലൂർ ബ്രാഞ്ച് സെക്രട്ടറിയായ കെ.സെബിൻ ഫ്രാൻസിസ് ആണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പലതവണ പീഡിപ്പിച്ചു എന്ന പരാതിയിലായിരുന്നു അറസ്റ്റ്. സിപിഎമ്മിന്‍റെ ബ്രാഞ്ച് സമ്മേളനം ചേരാൻ ഇരിക്കെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സെബിന്‍റെ അറസ്റ്റിനുശേഷം ബ്രാഞ്ച് സമ്മേളനം ചേര്‍ന്ന് പുതിയ ബ്രാഞ്ച് സെക്രട്ടറിയെ തെരഞ്ഞെടുക്കുകയായിരുന്നു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)
0 Comments