banner

കേരളാ ക്രിക്കറ്റ് ലീഗിൽ ആലപ്പി റിപ്പിള്‍സിനെ അടിച്ചൊതുക്കി കൊച്ചി ബ്ല്യൂ ടൈഗേഴ്‌സ്...!, കടുവക്കുട്ടികൾക്ക് 25 റണ്‍സ് ജയം, സെഞ്ചുറി നേടി താരമായി ആനന്ദ് കൃഷ്ണൻ


സ്വന്തം ലേഖകൻ
തിരുവനന്തപുരം : കേരളാ ക്രിക്കറ്റ് ലീഗില്‍ പതിനാലാം ദിവസത്തെ രണ്ടാം കളിയിൽ കൊച്ചി ബ്ല്യൂ ടൈഗേഴ്‌സ് 25 റണ്‍സിന് ആലപ്പി റിപ്പിള്‍സിനെ പരാജപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ്‌ചെയ്ത കൊച്ചി ബ്ല്യൂ ടൈഗേഴ്‌സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് നേടി. 194 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പി റിപ്പിള്‍സിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു. കൊച്ചിക്ക് 25 റണ്‍സ് ജയം. സെഞ്ചുറി നേടിയ കൊച്ചിയുടെ ആനന്ദ് കൃഷ്ണനാണ് പ്ലയര്‍ ഓഫ് ദ മാച്ച്

ആദ്യം ബാറ്റ് ചെയ്ത കൊച്ചി ആനന്ദ് കൃഷ്ണന്റെ സെഞ്ചുറിയുടെ കരുത്തില്‍ 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് നേടി. 66 പന്തില്‍ നിന്ന് 11 സിക്‌സും ഒന്‍പത് ബൗണ്ടറിയും ഉള്‍പ്പെടെ പുറത്താകാതെ ആനന്ദ് കൃഷ്ണന്‍ 138 നേടി. ആനന്ദ് കൃഷ്ണന്‍ -ജോബിന്‍ ജോബി കൂട്ടുകെട്ടാണ് കൊച്ചിക്കായി ഓപ്പണിംഗിനിറങ്ങിയത്. ആറാം ഓവറിലെ അവസാനപന്തില്‍ കൊച്ചിക്ക് ആദ്യ വിക്കറ്റ് നഷ്ടമായി.

14 പന്തില്‍ 11 റണ്‍സ് നേടിയ ജോബിന്‍ ജോബിയെ വിശ്വേശ്വര്‍ സുരേഷ് പുറത്താക്കി. തുടര്‍ന്നെത്തിയ ഷോണ്‍ റോജറുമായി ചേര്‍ന്ന് ആനന്ദ് കൃഷ്ണന്‍ സ്‌കോര്‍ 95 ലെത്തിച്ചു. ഓപ്പണറായി ഇറങ്ങിയ ആനന്ദ് കൃഷ്ണന്‍ ഒരറ്റത്ത് കൂറ്റനടികളോടെ ടീം സ്‌കോര്‍ അതിവേഗം ഉയര്‍ത്തിക്കൊണ്ടിരുന്നു. കെ.ബി അനന്തുവുമായി ചേര്‍ന്ന് അവസാന ഓവറുകളില്‍ അതിവേഗം സ്‌കോറിംഗ് നടത്തി .ടീം സ്‌കോര്‍ 20 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 193 എന്ന നിലയില്‍ അവസാനിച്ചു. ഏഴു പന്തില്‍ നിന്നും 13 റണ്‍സെടുത്ത കെ.ബി അനന്തു പുറത്താകാതെ നിന്നു.

194 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിംഗിനിറങ്ങിയ ആലപ്പി റിപ്പിള്‍സിനായി മുഹമ്മദ് അസ്ഹറുദീന്‍ കൃഷ്ണപ്രസാദ് സഖ്യമാണ് ഓപ്പണിംഗിനിറങ്ങിയത് . പ്രസാദിനെ കീപ്പര്‍ സ്റ്റംപ് ചെയ്തു പുറത്താക്കി. 33 പന്തില്‍ നിന്ന് 39 റണ്‍സ് നേടിയാണ് പുറത്തായത്.

13-ാം ഓവറിലെ അവസാന പന്തില്‍ മുഹമ്മദ് അസ്ഹറുദീനെ എന്‍.എസ് അജയഘോഷ് ഷോണ്‍ റോജറിന്റെ കൈകളിലെത്തിച്ചു. 42 പന്തില്‍ നാലു സിക്‌സും നാലും ഫോറും ഉള്‍പ്പെടെ 65 റണ്‍സുമായാണ് അസ്ഹറുദീന്‍ മടങ്ങിയത്.തുടർച്ചയായി വിക്കറ്റ് വീണത് ആലപ്പുഴയ്ക്ക് തിരിച്ചടിയായി. അവസാന ഓവറില്‍ ആറു റണ്‍സ് മാത്രമാണ് ആലപ്പി റിപ്പിള്‍സിന് നേടാനായത്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments