സ്വന്തം ലേഖകൻ
മലപ്പുറം : കേരളത്തൽ ലഹരി ഉപയോഗവും വിതരണവും വ്യാപകമാകുന്നു. മലപ്പുറം തിരൂരിൽ 45 ഗ്രാം എംഡിഎംയുമായി 3 യുവാക്കൾ അറസ്റ്റിലായി . വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്താനാണ് ഇവർ ഉദ്ദേശിച്ചിരുന്നത്.
തിരൂരിലെ കോളേജുകളെയും സ്കൂളുകളെയും കേന്ദ്രീകരിച്ച് കച്ചവടം നടത്താനാണ് രാസ ലഹരി കൊണ്ടു വന്നതെന്നാണ് പ്രാഥമിക നിഗമനം. തിരൂർ പോലീസാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തുകയാണെന്ന് തിരൂർ പോലീസ് അറിയിച്ചു.
തിരുനാവായ സ്വദേശി മുഹമ്മദ് തൻസീഫ് , നിറമരുതൂർ സ്വദേശി ജാഫർ സാദിഖ്, താനാളൂർ സ്വദേശി ഷിബിൽ റഹ്മാൻ എന്നിവരാണ് അറസ്റ്റിലായത്. ബാംഗ്ലൂരിൽ നിന്നുമാണ് ഈ സംഘം എംഡിഎംഎ വില്പനക്കായി എത്തിച്ചത്.
കഴിഞ്ഞ ദിവസമാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് ലക്ഷങ്ങൾ വിലയുള്ള എം ഡി എം എ പോലീസ് കണ്ടു കെട്ടിയത്. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വില്പന നടത്താൻ ശ്രമിക്കുന്നതിനിടെയാണ്, നാർക്കോട്ടിക് വിഭാഗം യുവാക്കളെ അറസ്റ്റ് ചെയ്തത്.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
%20(23)%20(4).jpg)
0 Comments