സ്വന്തം ലേഖകൻ
കോഴിക്കോട് : നാദാപുരത്ത് ലഹരി മരുന്നുമായി യുവാവും യുവതിയും പിടിയിലായി. വയനാട് കമ്പളക്കാട് സ്വദേശികളായ മുഹമ്മദ് ഹിജാസ്, അഖില എന്നിവരാണ് പിടിയിലായത്. 32 ഗ്രാം എംഡിഎംഎ ഇവരുടെ കൈയ്യിൽ നിന്നും നാദാപുരം പോലീസ് കണ്ടെടുത്തു. കസ്റ്റഡിയില്‍ വെച്ച് അക്രമാസക്തനായ യുവാവ് സ്റ്റേഷനിലെ ഫര്‍ണീച്ചറുകള്‍ തകര്‍ത്തെന്നും ഇതിൻ്റെ പേരിലും യുവാവിനെതിരെ കേസെടുത്തുവെന്നും പൊലീസ് അറിയിച്ചു.
നാദാപുരം പേരോട് വെച്ച് നടന്ന വാഹന പരിശോധനക്കിടയിലാണ് കാറില്‍ സഞ്ചരിക്കുകയായിരുന്ന മുഹമ്മദ് ഇജാസും അഖിലയും പിടിയിലാകുന്നത്. കെഎൽ 12 പി 7150 നമ്പർ ചുവന്ന സ്വിഫ്റ്റ് കാറിലായിരുന്നു ഇരുവരും യാത്ര ചെയ്തിരുന്നത്. ഈ കാറിലാണ് 32 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നത്. ലഹരി മരുന്ന് അളക്കാനായി സൂക്ഷിച്ച ത്രാസും കാറിൽ നിന്നും കണ്ടെടുത്തു.
ഇരുവരെയും നാദാപുരം പൊലീസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇതിനു പിന്നാലെയാണ് മുഹമ്മദ് ഇജാസ് അക്രമാസക്തനായത്. നാദാപുരം സ്റ്റേഷനിലെ ഫര്‍ണീച്ചറുകള്‍ യുവാവ് തകര്‍ത്തു. സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന വെള്ളം പോലീസുകാര്‍ക്ക് മേല്‍ ഒഴിച്ച ഇയാളെ ഏറെ പണിപ്പെട്ടാണ് പോലീസ് കീഴടക്കിയത്. കോഴിക്കോട് ജില്ലയില്‍ ലഹരി മരുന്ന് വിതരണം ചെയ്യാനായി എത്തിയപ്പോഴാണ് ഇവര്‍ പിടിയിലായതെന്ന് പോലീസ് പറഞ്ഞു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)
0 Comments