സ്വന്തം ലേഖകൻ
എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ വീണ്ടും ആരോപണവുമായി പി വി അന്‍വര്‍ എംഎല്‍എ. സോളാര്‍ കേസ് അട്ടിമറിക്കാന്‍ ലഭിച്ച പണം ഉപയോഗിച്ച് കവടിയാര്‍ വില്ലേജില്‍ എം ആര്‍ അജിത്കുമാര്‍ ഫ്‌ലാറ്റ് വാങ്ങി. 33.80 ലക്ഷം രൂപയ്ക്ക് വാങ്ങിയ ഫ്ലാറ്റ് പത്തുദിവസം കഴിഞ്ഞ് 65 ലക്ഷം രൂപയ്ക്ക് അജിത്കുമാര്‍ വിറ്റതായി അന്‍വര്‍ ആരോപിച്ചു. എം ആര്‍ അജിത് കുമാര്‍ സ്വന്തം പേരില്‍ വാങ്ങിയിട്ടുള്ള ഫ്‌ലാറ്റിന്റെ രജിസ്‌ട്രേഷന്‍ വിശദാംശങ്ങള്‍ പുറത്തുവിട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് പി വി അന്‍വര്‍ ആരോപണം ഉന്നയിച്ചത്.
‘എം ആര്‍ അജിത് കുമാര്‍ സ്വന്തം പേരില്‍ വാങ്ങിയിട്ടുള്ള ഫ്‌ലാറ്റിന്റെ രജിസ്‌ട്രേഷന്‍ വിശദാംശങ്ങള്‍ എന്റെ പക്കലുണ്ട്. രജിസ്‌ട്രേഷന്‍ അതോറിറ്റിയില്‍ നിന്ന് എടുത്തതാണ് രേഖ. കവടിയാര്‍ വില്ലേജില്‍ സ്വന്തം പേരില്‍ അദ്ദേഹം ഒരു ഫ്‌ലാറ്റ് വാങ്ങി. 2016 ഫെബ്രുവരി 19-ാം തീയതിയാണ് ഫ്‌ലാറ്റ് വാങ്ങിയത്. അതായത് ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ കയറുന്നതിന് ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്. എങ്ങനെ ഇത് അദ്ദേഹം വാങ്ങി? എങ്ങനെ വിറ്റു എന്നതാണ് അന്വേഷിക്കേണ്ടത്. 33.80 ലക്ഷം രൂപയ്ക്കാണ് ഫ്‌ലാറ്റ് വാങ്ങിയത്. പത്തുദിവസം കഴിഞ്ഞ് ഫെബ്രുവരി 29ന് ഫ്‌ലാറ്റ് വിറ്റു. 65 ലക്ഷം രൂപയ്ക്കാണ് വിറ്റത്. ഈ മാജിക് എന്താണ് എന്ന് വിജിലന്‍സ് അേേന്വഷിക്കട്ടെ. ഈ ഫ്‌ലാറ്റില്‍ ആരാണ് താമസിക്കുന്നത് എന്ന് അന്വേഷിക്കൂ? എവിടെ നിന്ന് കിട്ടി ഈ പണം എന്നും അന്വേഷിക്കണം. അന്നേ ഞാന്‍ പറയുന്നതാണ് സോളാര്‍ കേസ് അട്ടിമറിക്കാന്‍ പണം വാങ്ങിയെന്ന്. ഇത് അത്തരത്തില്‍ വാങ്ങിയ പണമാണ്. അന്ന് ഫ്‌ലാറ്റിന്റെ വില 55 ലക്ഷം രൂപയാണ്. കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് ഭ്രാന്താണോ? എന്തിനാണ് 33 ലക്ഷം രൂപയ്ക്ക് വിറ്റത്?. ഇത് രണ്ടാമത്തെ ഗെയിമാണ്. വാങ്ങിയ വിലയും വിറ്റ വിലയും തമ്മില്‍ 32 ലക്ഷത്തിന്റെ അന്തരമുണ്ട്. 32 ലക്ഷം രൂപയുടെ കള്ളപ്പണം വെളുപ്പിക്കുന്നതിന് രേഖ ഉണ്ടാക്കുകയാണ് ചെയ്തത്. 32 ലക്ഷം രൂപയാണ് വൈറ്റാക്കിയത്. ഇങ്ങനെ എത്രയെത്ര ഡീലുകളാണ് നടന്നത്.’- അന്‍വര്‍ ആരോപിച്ചു.
‘എങ്ങനെയാണ് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ സ്വത്ത് സമ്പാദിക്കുന്നത്?, കള്ളപ്പണം വെളുപ്പിക്കുന്നത്? എന്നതിന്റെ നേര്‍രേഖയാണ് എന്റെ കൈയില്‍ ഉള്ളത്. ഒന്നാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ ചര്‍ച്ചാവിഷയം സോളാര്‍ കേസായിരുന്നു. സോളാര്‍ കേസ് അട്ടിമറിക്കാന്‍ എം ആര്‍ അജിത് കുമാര്‍ തുടക്കം മുതല്‍ തന്നെ പരിശ്രമിച്ചിരുന്നു. അതുമായി ബന്ധപ്പെട്ട് എനിക്ക് പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞ് വിളിച്ച കോളിന്റെ വോയിസ് ക്ലിപ്പ് പുറത്തുവിട്ടിരുന്നു. സോളാര്‍ കേസിലെ പരാതിക്കാരി തന്നെ ഇക്കാര്യം പറഞ്ഞതാണ്. ഇതുമായി ബന്ധപ്പെട്ട് വലിയ തുക പ്രതികളില്‍ നിന്ന് എഡിജിപി കൈപ്പറ്റിയാണ് അനീതിക്ക് കൂട്ടുനിന്നത്. ക്രിമിനല്‍ ആക്ടിവിറ്റിയിലൂടെ അദ്ദേഹം ഒരുപാട് സ്വത്ത് സമ്പാദനം നടത്തിയിട്ടുണ്ട്. കവടിയാറിലെ കൊട്ടാര സമാനമായ വീട് ഇതിന് ഉദാഹരണമാണ്. ഇതിനോടനുബന്ധിച്ചുള്ള പത്തു സെന്റ് ഭൂമി അദ്ദേഹത്തിന്റെ സഹോദരന്റെ പേരിലാണ്. ഒരേ ഭൂമിയിലാണ് ഇരുവര്‍ക്കും സ്ഥലം ഉള്ളത്. ആധാരം രണ്ടാളുടെ പേരിലാണ് എന്ന് മാത്രം. അതിന്റെ ഉറവിടം കൂടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നല്‍കും.’- അന്‍വര്‍ പറഞ്ഞു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
%20(17).jpg)
0 Comments