banner

കാട്ടുവഴിയിലൂടെ രഹസ്യമായി കഞ്ചാവ് കടത്ത്...!, 4.53 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ട് വന്ന മൂന്ന് പേർ പോലീസ് പിടിയിൽ, പിടിയിലായവർക്കെതിരെ തമിഴ്നാട്ടിൽ നിരവധി ക്രിമിനൽ കേസുകൾ


സ്വന്തം ലേഖകൻ
ഇടുക്കി : ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി ഉടുമ്പൻചോലയിൽ 4.53 കിലോഗ്രാം കഞ്ചാവുമായി മൂന്ന് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. ഉടുമ്പൻചോല സ്വദേശി കാർത്തിക് (19), തേനി സ്വദേശികളായ നിതീസ്‌ കുമാർ (21), ഗോകുൽ പാണ്ഡി സുരേഷ് (22) എന്നിവരാണ് പിടിയിലായത്.

എക്സൈസ് എൻഫോഴ്സ്മെന്റ് ആൻഡ് നാർക്കോട്ടിക് സ്‌പെഷ്യൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർ രാഗേഷ് ബി ചിറയത്തിൻ്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

തമിഴ്നാട് അതിർത്തിയോട് ചേർന്ന് കിടക്കുന്ന ഉടുമ്പൻചോലയുടെ ഭാഗത്തേക്ക് കാട്ടുവഴികളിലൂടെ രഹസ്യമായി കടത്തിക്കൊണ്ട് വന്നതാണ് കഞ്ചാവ്. തമിഴ്നാട്ടുകാരായ പ്രതികൾ അവിടെ നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ്.

റെയ്ഡിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറോടൊപ്പം അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) മാരായ അഷ്റഫ് കെ എം, ദിലീപ് എൻ കെ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുരേഷ് കെ എം, അബ്ദുൾ ലത്തീഫ്, പ്രശാന്ത് വി, യദുവംശരാജ്, മുഹമ്മദ് ഷാൻ, ബിബിൻ ജെയിംസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ നിധിൻ ജോണി എന്നിവരും പങ്കെടുത്തു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments