banner

പ്രതിപക്ഷ പാർട്ടികളെ ഭിന്നിപ്പിക്കാൻ അമിത് ഷാ അടച്ചിട്ട മുറികളിൽ യോഗം ചേരുന്നു...!, കേന്ദ്ര ആഭ്യന്തര മന്ത്രിക്കെതിരെ ​ഗുരുതര ആരോപണവുമായി ഉദ്ധവ് താക്കറെ


സ്വന്തം ലേഖകൻ
മുംബൈ: ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷായ്ക്കെതിരെ ​ഗുരുതര ആരോപണവുമായി ശിവസേന യുബിടി വിഭാ​ഗം നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. പ്രതിപക്ഷ പാർട്ടികളെ ഭിന്നിപ്പിക്കാൻ അമിത് ഷാ അടച്ചിട്ട മുറികളിൽ യോ​ഗം ചേർന്നുവെന്നാണ് താക്കറെയുടെ ആരോപണം. മഹാരാഷ്ട്രയിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് അധികാരത്തിന് വേണ്ടിയുള്ള പോരാട്ടമല്ലെന്നും മറിച്ച് സംസ്ഥാനത്തെ കവർച്ചക്കാർക്ക് വിട്ടുകൊടുക്കാതിരിക്കാനുള്ളതാണെന്നും താക്കറെ പറഞ്ഞു.


‘അടുത്തിടെ നാ​ഗ്പൂരിലേക്ക് നടത്തിയ സന്ദർശനത്തിൽ ബിജെപി നേതാക്കളുമായി അമിത് ഷാ അടച്ചിട്ട മുറിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിപക്ഷ പാർട്ടികളെ ഭിന്നിപ്പക്കണമെന്നും രാഷ്ട്രീയപരമായി എന്നെയും ശരദ് പവാറിനെയും തകർക്കണമെന്നും നിർദേശം നൽകിയിരുന്നു. ഇത് അടച്ചിട്ട മുറിയിലിരുന്ന് പറയേണ്ട ആവശ്യമെന്താണ്? ഇത് ജനങ്ങളുടെ മുൻപിൽ വെച്ചാണ് ഷാ പറയേണ്ടത്’, ഉദ്ധവ് താക്കറെ പറഞ്ഞു. രാഷ്ട്രീയപരമായി എന്നെയും ശരദ് പവാറിനെയും തകർക്കണമെന്ന് പറയുന്നതിന് പിന്നിലെ ഉദ്ദേശ്യം മഹാരാഷ്ട്രയെ കൊള്ളയടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്ന് പതിറ്റാണ്ട് നീണ്ട ശിവസേനയെ ബിജെപി തകർത്തു. എന്നിരുന്നാലും ശിവസേനയ്ക്ക് 63 സീറ്റ് നേടാനായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇക്കുറി മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പിൽ മഹായുതി സഖ്യവും മഹാവികാസ് അഘാഡിയും തമ്മിലുള്ള നേർക്കുനേർ പോരാട്ടമാണ് നടക്കുക. കോൺ​ഗ്രസ്- ശിവസേന യുബിടി-എൻസിപി ശരദ് പവാർ പക്ഷം എന്നിവരാണ് മഹാവികാസ് അഘാഡിയിലുള്ളത്. ശിവസേന-ബിജെപി-എൻസിപി എന്നീ പാർട്ടികളാണ് മഹായുതി സഖ്യത്തിന്റെ ഭാ​ഗമായുള്ളത്.

മഹാരാഷ്ട്രയിലെ 40 ലോക്സഭ സീറ്റുകളിൽ 30 സീറ്റുകളാണ് മഹാ വികാസ് അഘാഡി വിജയിച്ചത്. കോൺ​ഗ്രസ് 13 സീറ്റിലും, ശിവസേന ഒമ്പത് സീറ്റ്, എൻസിപി എട്ട് സീറ്റ് എന്നിങ്ങനെയാണ് നേടിയത്. മഹാവികാസ് അഘാഡിയുടെ സീറ്റ് വിഭജന ചർച്ചകൾ ഏതാനും ദിവസങ്ങൾക്കകം പൂർത്തിയാകുമെന്ന് എൻസിപി (എസ്പി) നേതാവ് ശരദ് പവാർ പറഞ്ഞു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments