banner

ലൈംഗിക പീഡന പരാതിയിൽ എം.എൽ.എയ്ക്ക് മുൻകൂർജാമ്യം...!, മുകേഷിനൊപ്പം ഇടവേള ബാബുവിനും മുൻകൂർ ജാമ്യം അനുവദിച്ച് കോടതി, ആശ്വാസം ഇങ്ങനെ

Published from Blogger Prime Android App
സ്വന്തം ലേഖകൻ
തിരുവനന്തപുരം : ലൈം​ഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിന് മുൻകൂർ ജാമ്യം അനുവദിച്ചു. നടൻ ഇടവേള ബാബുവിനും മുൻകൂർ ജാമ്യം ലഭിച്ചു. എറണാകുളം സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന ആ​ലു​വ സ്വ​ദേ​ശി​യാ​യ യുവതിയുടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. മു​കേ​ഷ് അ​ട​ക്ക​മു​ള്ള​വ​രെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്യാ​നി​രി​ക്കെ​യാ​ണ് മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യു​മാ​യി പ്ര​തി​ക​ള്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. 

ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സം അ​ട​ച്ചി​ട്ട കോ​ട​തി​യി​ൽ ന​ട​ന്ന വി​ശ​ദ​മാ​യ വാ​ദ​ത്തി​ന് ഒ​ടു​വി​ലാ​ണ് എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജ് ഹ​ണി എം.​വ​ർ​ഗീ​സ് ഇ​രു​വ​ർ​ക്കും മു​ൻ​കൂ​ർ ജാ​മ്യം ന​ൽ​കി​യ​ത്. താരസംഘടനയായ അമ്മയിൽ അംഗത്വം ലഭിക്കണമെങ്കിൽ കിടക്ക പങ്കിടണമെന്ന് മുകേഷ് ആവശ്യപ്പെട്ടെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. 

താനറിയാതെ മലയാള സിനിമയിൽ ഒന്നും നടക്കില്ലെന്ന് മുകേഷ് ഭീഷണിപ്പെടുത്തിയെന്നും നേരിട്ട് കണ്ടപ്പോൾ അദ്ദേഹം മോശമായി സംസാരിച്ചുവെന്നും നടി ആരോപിച്ചിരുന്നു. നേരത്തെ, സിനിമ നയരൂപീകരണ സമിതിയിൽ നിന്ന് നടൻ മുകേഷിനെ നീക്കിയിരുന്നു. സിപിഎമ്മിന്റെ നിർദേശപ്രകാരമാണ് മുകേഷിനെ മാറ്റിയത്.


إرسال تعليق

0 تعليقات