സ്വന്തം ലേഖകൻ
ന്യു ഡൽഹി : കേന്ദ്രസർക്കാരിൻ്റെ സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലെ സെൻസറിങ് നീക്കത്തിന് തിരിച്ചടിയായി ബോംബെ ഹൈക്കോടതി വിധി. സാമൂഹിക മാധ്യമങ്ങളിലെ വ്യാജ വാർത്തകൾ കണ്ടെത്തി നടപടി എടുക്കുന്നതിന് കേന്ദ്ര സർക്കാർ രൂപീകരിച്ച ഫാക്ട് ചെക്ക് യൂണിറ്റ് ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി വിധിച്ചു. ഫാക്ട് ചെക്ക് യൂണിറ്റ് രൂപീകരിക്കാൻ ഐടി നിയമത്തിൽ കൊണ്ടുവന്ന ഭേദഗതിയും കോടതി റദ്ദാക്കി. സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്ര നൽകിയ ഹർജിയിലാണ് കോടതിയുടെ സുപ്രധാന വിധി.
സാമൂഹിക മാധ്യമങ്ങളുടെ സെൻസർഷിപ്പ് ചെയ്യുന്ന കേന്ദ്രസർക്കാർ ഓൺലൈനിൽ വരുന്ന വാർത്തകളുടെ വക്കീലും, ജഡ്ജിയും ആരാച്ചാരും ആയി മാറുമെന്ന് ഹർജിക്കാർ വാദിച്ചു. അഭിപ്രായ സ്വാതന്ത്രത്തിന് മേലുള്ള കേന്ദ്രത്തിൻറെ കടന്നുകയറ്റം ആണെന്നും ഇവർ വാദമുയർത്തി. ഇത് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് കോടതി വിധി.
ജസ്റ്റിസ് അതുൽ എസ്. ചന്ദ്രുക്കറാണ് ഐടി നിയമങ്ങളിൽ കേന്ദ്രം 2023-ൽ കൊണ്ടുവന്ന ഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചത്. ഭരണഘടനയുടെ സമത്വം (14), അഭിപ്രായ സ്വാതന്ത്ര്യം (19), തൊഴിൽ ചെയ്യാനുള്ള സ്വാതന്ത്ര്യം (19(1)) എന്നീ ആർട്ടിക്കിളുകളുടെ ലംഘനമാണെന്ന് കോടതി വിധിച്ചു.
കേന്ദ്രവുമായി ബന്ധപ്പെട്ട വാർത്തകളുടെ വസ്തുതകൾ പരിശോധിക്കാൻ ഐടി ചട്ടങ്ങൾ 2023-ൽ ഭേദഗതി വരുത്തിയാണ് ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥാപിച്ചത്. കേന്ദ്രസർക്കാരുമായി ബന്ധപ്പെട്ട വാർത്തകളോ ഉള്ളടക്കമോ സർക്കാരിന്റെ കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോ വ്യാജമെന്നു മുദ്രകുത്തിയാൽ ഇന്റർനെറ്റ് പ്ലാറ്റ്ഫോമുകൾ അവ നീക്കം ചെയ്യേണ്ടിവരുന്ന ഗതികേടിലായിരുന്നു ഫാക്ട് ചെക്ക് യൂണിറ്റിന്റെ പ്രവർത്തനം.
ഐടി നിയമ ഭേദഗതിയിൽ ഉൾപ്പടുത്തിയ, ‘ഫേക്ക്’, ‘ഫാൾസ്’, ‘മിസ്‌ലീഡിങ്’ തുടങ്ങിയ പദങ്ങൾ വ്യക്തമല്ലെന്നും, ഇവയ്ക്ക് കൃത്യമായ വ്യാഖ്യാനം ഇല്ലെന്നും കോടതി നിരീക്ഷിച്ചു.
ഹൈക്കോടതിയിലെ ഡിവിഷൻ ബെഞ്ചിലെ ജഡ്ജിമാരായ ജി.എസ്. പട്ടേൽ, നീല ഗോഖലെ എന്നിവർ കേസിൽ ഭിന്നവിധിയാണ് ആദ്യം പ്രസ്താവിച്ചത്. തുടർന്ന് ജസ്റ്റിസ് അതുൽ എസ്. ചന്ദ്രുക്കറിനെ ടൈ ബ്രേക്കർ ജഡ്ജിയായി നിയമിക്കുകയായിരുന്നു. അതേസമയം, ഫാക്ട് ചെക്ക് യൂണിറ്റ് സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം മാർച്ചിൽ തന്നെ സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
%20(6).jpg)
0 Comments