banner

കരിക്കോട് ഇൻഡസ് മോട്ടേഴ്സിൽ നിന്ന് വണ്ടിയെടുക്കല്ലെ...!, കാശും പോകും സമയവും പോകും സർവീസും കിട്ടില്ല, പരാതികളുമായി ഉപഭോക്താക്കൾ

Published from Blogger Prime Android App
പ്രത്യേക ലേഖകൻ
വാഹന ഉടമകൾക്ക് മികച്ച സർവീസ് നൽകാമെന്ന് വാഗ്ദാനം നൽകിയാണ്  വിവിധ വാഹന കമ്പനികളുമായി ഫ്രാഞ്ചൈസ് ചെയ്തിട്ടുള്ള സർവീസ് സെൻററുകൾ പ്രവർത്തിക്കുന്നത്. പക്ഷേ ഇവ സർവീസ് നൽകാതെ ഉപഭോക്താക്കളുടെ സമയം അപഹരിച്ച് പറ്റിച്ചാലോ? അത്തരത്തിലുള്ള ദുരനുഭവങ്ങളാണ് കരിക്കോട് ഇൻഡസ് മോട്ടോർസിന്റെ സർവീസ് സെൻററിൽ ഉപഭോക്താക്കൾക്ക് നേരിടേണ്ടി വരുന്നത്. തങ്ങൾ നേരിട്ട കടുത്ത അവഗണനയുടെ നിരാശ മൂലം അവർ മറ്റുള്ളവരോട് ഇവിടെ നിന്നും വാഹനം എടുക്കല്ലേ! എന്നാണ് അഭ്യർത്ഥിക്കുന്നത്. സർവീസ് ബുക്ക് ചെയ്ത് ആവശ്യകാര്യങ്ങൾ പ്ലാനിലാക്കിയാലും ഓരോരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞു സർവീസ് നീട്ടിയും കാർ ഷോറൂമിൽ തന്നെ നിലനിർത്തിയും ഇവിടുത്തെ ജീവനക്കാർ ഉപഭോക്താക്കളെ പറ്റിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തുന്നു. നിരവധി തവണ സ്ഥാപനത്തിലെ മുതിർന്ന ജീവനക്കാരോട് പരാതി പറഞ്ഞെങ്കിലും യാതൊരു നടപടിയും ഇവർ സ്വീകരിച്ചില്ലെന്നും അവർ വ്യക്തമാക്കി.  നിലവിൽ ഇത് സംബന്ധിച്ച് വിശദമായ പരാതി മാരുതിക്ക് നൽകാനാണ് ഉപഭോക്താക്കൾ തീരുമാനിച്ചിരിക്കുന്നത്.

സർവീസ് നീട്ടിക്കൊണ്ട് തങ്ങളുടെ വാഹനം പലപ്പോഴും ഷോറൂമിൽ പിടിച്ചിടുന്നത് ഇൻഡസിന് ഒരു ഹരം ആണെന്നാണ് ഉപഭോക്താക്കൾ പറയുന്നത്. ഷോറൂമിലേക്ക് സർവീസിനായി നൽകിയ വാഹനങ്ങൾ തിരികെ തരുമ്പോൾ പലപ്പോഴും സ്ക്രാച്ചുകൾ വീണ് കേടുപാടുകൾ സംഭവിക്കാറുണ്ടെന്നും ഇവ ചൂണ്ടിക്കാട്ടിയാൽ എടുക്കുന്ന സമയം ഇതുണ്ട് എന്ന് പറഞ്ഞുകൊണ്ട് തർക്കിക്കുമെന്നും ഇവർ ആരോപിക്കുന്നു. ജീവനക്കാർ വളരെ മോശമായ രീതിയിലാണ് പെരുമാറുന്നതെന്നും അവരുടെ എന്തോ എടുക്കാൻ ചെന്ന മട്ടിലാണ് അവരുടെ സംസാരരീതിയെന്നും അവർ എടുത്തു പറഞ്ഞു. സംഭവത്തിൽ കൊല്ലം കൺസ്യൂമർ കോർട്ട് മുഖേനെ പരസ്യപ്പെടുത്തിയ സർവീസ് നൽകാത്തതിന് ഒരു ഉപഭോക്താവ് നിയമനടപടി സ്വീകരിക്കാനും തയ്യാറെടുത്തിട്ടുണ്ട്. നിരവധി പരാതിക്കാർ ഉണ്ടെന്നും പരാതിക്കാരെ അടിച്ചമർത്തുന്ന നിലപാടാണ് കമ്പനി സ്വീകരിക്കുന്നതെന്നും വാർത്ത വന്നാൽ കൂടുതൽ പരാതിക്കാർ പുറത്തുവരുമെന്നും അവർ ചൂണ്ടിക്കാട്ടി.

Post a Comment

0 Comments