banner

ആശങ്കയായി അമീബിക് മസ്തിഷ്ക ജ്വരം...!, വിവിധ ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന രണ്ടുപേർക്കും കൂടി രോഗം സ്ഥിരീകരിച്ചു, ആശങ്ക വേണ്ട ജാഗ്രത മതിയെന്ന് ആരോ​ഗ്യവകുപ്പ്

Published from Blogger Prime Android App
സ്വന്തം ലേഖകൻ
തിരുവനന്തപുരം : തലസ്ഥാനത്ത് ആശങ്ക സൃഷ്ടിച്ച് അമീബിക് മസ്തിഷ്ക ജ്വരം.തിരുവനന്തപുരത്ത് രണ്ട് പേർക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഇതോടെ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി. വിദ്യാർത്ഥി ഉൾപ്പെടെ രോഗം സ്ഥിരീകരിച്ചവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ ദിവസമാണ് നാവായിക്കുളത്തെ പ്ലസ്ടു വി​ദ്യാർത്ഥിക്ക് രോ​ഗം സ്ഥിരീകരിച്ചത്. രണ്ട് മാസത്തിനിടെ രോ​ഗം സ്ഥിരീകരിച്ചത് 14 പേർക്കാണ്.

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു. പുതുതായി രോ​ഗം സ്ഥിരീകരിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ ആരോ​ഗ്യ വകുപ്പ് പുറത്തുവിട്ടില്ല. പുതുതായി രോ​ഗം സ്ഥിരീകരിച്ചവരുടെ ആരോ​ഗ്യനില തൃപ്തികരമാണെന്നും ആരോ​ഗ്യ വകുപ്പ് വ്യക്തമാക്കി. നാവായിക്കുളം സ്വദേശിയായ വിദ്യാർത്ഥിയോടൊപ്പം മുൻകരുതലിന്റെ ഭാ​ഗമായി രണ്ട് പേരെ കൂടി നിരീക്ഷണത്തിലേക്ക് മാറ്റിയിരുന്നു. ഇവരുടെ ആരോ​ഗ്യനിലയും തൃപ്തികരമാണ്.

അമീബിക് മസ്തിഷ്ക ജ്വരം അത്യപൂർവ്വ രോഗമെന്ന് ലോക ആരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. കേരളത്തിൽ രോ​ഗം അനുദിനം റിപ്പോർട്ട് ചെയ്തിട്ടും വേണ്ടത്ര പ്രതിരോധം തീർക്കാൻ സാധികുന്നില്ല എന്നത് പ്രതിസന്ധിയാണ്.

Post a Comment

0 Comments