banner

ജ്യൂസിൽ മൂത്രം കലർത്തി വില്പന നടത്തിയതായി ആരോപണം...!, കടയുടമയും ജീവനക്കാരനും പോലീസ് പിടിയിൽ, പരിശോധനയിൽ മൂത്രം നിറച്ച പ്ലാസ്റ്റിക് ബോട്ടില്‍ കണ്ടെത്തി


സ്വന്തം ലേഖകൻ
ജ്യൂസിൽ മൂത്രം കലർത്തി ഉപഭോക്താക്കൾക്ക് നൽകിയെന്ന പരാതിയിൽ കച്ചവടക്കാരനെയും സഹായിയെയും അറസ്റ്റു ചെയ്തു. യുപി ഗാസിയാബാദിലെ ഖുഷി ജ്യൂസ് കോർണർ ഉടമ ആമിർ ഖാനും ജീവനക്കാരായ 15 വയസുള്ള ആണ്‍കുട്ടിയുമാണ് പിടിയിലായത്.

മനുഷ്യമൂത്രം കലർത്തി ഫ്രൂട്ട് ജ്യൂസ് നൽകുന്നുവെന്ന പരാതി വ്യാപകമായി ലഭിച്ചതിനെ തുടർന്നാണ് നടപടിയെന്ന് പോലീസ് പറഞ്ഞു. കടയുടമ ജ്യൂസിൽ മഞ്ഞ കലർന്ന ദ്രാവകം കലർത്തുന്നത് ചിലരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഉടൻ തന്നെ വൻ ജനക്കൂട്ടം തടിച്ചുകൂടി കടയുടമയെ മർദ്ദിക്കാൻ തുടങ്ങി. പോലിസെത്തി കടയിൽ നടത്തിയ പരിശോധനയിൽ മൂത്രം നിറച്ച പ്ലാസ്റ്റിക് ബോട്ടില്‍ കണ്ടെടുത്തു.

ഏകദേശം ഒരു ലിറ്റർ മൂത്രമാണ് കണ്ടെയ്നറില്‍ ഉണ്ടായിരുന്നത്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അമീർ നൽകുന്ന വിശദീകരണം തൃപ്തികരമല്ല. പ്രതിക്കെതിരെ എഫ്ഐആർ റജിസ്റ്റർ ചെയ്തു. കണ്ടെടുത്ത പ്ലാസ്റ്റിക് ബോട്ടില്‍ രാസപരിശോധനക്ക് അയച്ചു. പരിശോധനാഫലം വന്നതിന് ശേഷം കൂടുതല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും പോലിസ് അറിയിച്ചു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments