സ്വന്തം ലേഖകൻ
ബംഗളൂരു : നിരവധി സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ പ്രതിയായ കര്‍ണാടക ജെഡിഎസ് നേതാവും മുന്‍ ലോക്‌സഭാ എംപിയുമായ പ്രജ്വല്‍ രേവണ്ണ സഹോദരന്‍ സൂരജിന്റെ ഫാംഹൗസിലെ ജോലിക്കാരിയെയും ബലാത്സംഗം ചെയ്തുവെന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്.
പ്രജ്വലിനെതിരായ കുറ്റപത്രം പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) ജനപ്രതിനിധികളുടെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഇയാള്‍ നടത്തിയ ലൈംഗിക കുറ്റകൃത്യങ്ങളുടെ ഞെട്ടിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്.
2021ലാണ് സംഭവം. തന്നെക്കാള്‍ 10 വയസ് കൂടുതലുള്ള സ്ത്രീയെയാണ് പ്രജ്വല്‍ പീഡിപ്പിച്ചതെന്ന് ദസൗത്ത് ഫസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഹോളനര്‍സിപുരയിലെ മുലേകലേനഹള്ളി ഗ്രാമത്തില്‍ സൂരജിന്റെ ഗന്നിക്കോട ഫാം ഹൗസിലാണ് ഇവര്‍ താമസിച്ചിരുന്നത്. സംഭവദിവസം ഫാം ഹൗസിലെത്തിയ പ്രജ്വല്‍ സ്ത്രീയോട് കുടിക്കാന്‍ ഒരു ഗ്ലാസ് വെള്ളം ചോദിച്ചു. വെള്ളവുമായി ജോലിക്കാരി എത്തിയപ്പോള്‍ റൂം അകത്ത് നിന്നും പൂട്ടിയശേഷം
പീഡിപ്പിക്കുകയായിരുന്നു.
പതിവു പോലെ ഇതെല്ലാം മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു. സംഭവത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ വീഡിയോ മകന് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പേടിച്ചരണ്ട സ്ത്രീ വര്‍ഷങ്ങളോളം സംഭവത്തെക്കുറിച്ച് ആരോടും പറഞ്ഞില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് പ്രജ്വലിനെതിരെ ലൈംഗിക ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പീഡന വിവരം പുറംലോകമറിയുന്നത്.
ഫാം ഹൗസ് സന്ദര്‍ശനത്തിനിടെ പ്രജ്വല്‍ നിരവധി തവണ ഉപദ്രവിക്കാന്‍ ശ്രമിച്ചെങ്കിലും യുവതി പ്രതിരോധിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ പിതാവ് എച്ച്‌ഡി രേവണ്ണയുടെ
ഉടമസ്ഥതയിലുള്ള ഒരു വീട്ടില്‍ ജോലിക്കായി ബെംഗളൂരുവിലേക്ക് പോകേണ്ടി വന്നപ്പോള്‍ അവിടെ വച്ചും പ്രജ്വല്‍ ആക്രമിച്ചതായി സ്ത്രീ വ്യക്തമാക്കുന്നു.
നിരവധി സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്ത കേസില്‍ മേയ് 31നാണ് പ്രജ്വലിനെ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 26ന് നടന്ന കര്‍ണാടകയിലെ ആദ്യഘട്ട തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പ്രജ്വലിന്റെ നിരവധി ലൈംഗികാതിക്രമ വീഡിയോകള്‍ വ്യാപകമായി പ്രചരിച്ചത്.
ഇതിനു പിന്നാലെ അന്നു രാത്രി പ്രജ്വല്‍ രാജ്യം വിട്ടു. സ്ത്രീകളെ ലൈംഗികപീഡനത്തിന് ഇരയാക്കുന്ന 2,900ലധികം വീഡിയോകളാണ് മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ ചെറുമകന്‍ കൂടിയായ പ്രജ്വല്‍ തന്നെ റെക്കോര്‍ഡ്
ചെയ്തതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
അതേസമയം മറ്റൊരു കേസില്‍ പ്രജ്വലിന്റെ സഹോദരന്‍ സൂരജിനെയും അറസ്റ്റ് ചെയ്തിരുന്നു. ജൂണ്‍ 16ന് ഗണ്ണിക്കടയിലെ സൂരജിന്റെ ഫാം ഹൗസില്‍ വച്ച് യുവാവിനെ ലൈംഗികമായി പീഡിപ്പിച്ചതായാണ് പരാതി. ജൂണ്‍ 25ന് മറ്റൊരു ലൈംഗിക പീഡന പരാതികൂടി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു.
സൂരജിന്റെ അടുത്ത സഹായിയാണ് രണ്ടാമത്തെ പരാതി നല്‍കിയത്. ഇയാള്‍ നേരത്തെ സൂരജിന് വേണ്ടി ഒന്നാം കേസിലെ പരാതിക്കാരനെതിരെ രംഗത്തുവന്നിരുന്നു. ഹാസന്‍ അര്‍ക്കല്‍ഗുഡ് സ്വദേശിയും 27കാരനുമായ ജെഡിഎസ് പ്രവര്‍ത്തകനാണ് സൂരജിനെതിരെ ആദ്യം പീഡന പരാതി നല്‍കിയത്.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
%20(22).jpg)
0 Comments