banner

സ്കൂട്ടർ യാത്രക്കാരിയെ വാഹനം കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവം: സുഹൃത്തിന്റെ വീട്ടിലെത്തിയ പ്രതി അജ്‌മലിന് മർദ്ദനമേറ്റു; അജ്‌മലിനെ മർദ്ദിച്ചവർക്കെതിരെ കേസെടുക്കുമെന്ന് പോലീസ്; സുഹൃത്തിനും കണ്ടാലറിയാവുന്ന ചിലർക്കുമെതിരെയാണ് കേസ്


സ്വന്തം ലേഖകൻ
മൈനാഗപ്പള്ളി : സ്കൂട്ടർ യാത്രക്കാരിയെ വാഹനം കയറ്റിയിറക്കി കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ ഇടക്കുളങ്ങരയിലെ സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോള്‍ പ്രതി അജ്‌മലിന് മർദ്ദനമേറ്റു. അജ്‌മലിനെ മർദ്ദിച്ചവർക്കെതിരെ കേസെടുക്കുമെന്ന് പോലീസ്. മർദ്ദനമേറ്റതായി അജ്‌മലും മൊഴി നല്‍കിയിരുന്നു.

സുഹൃത്തിനും കണ്ടാലറിയാവുന്ന ചിലർക്കുമെതിരെയാണ് കേസെടുക്കുന്നത്. കരുനാഗപ്പള്ളി പോലീസാണ് അന്വേഷണം നടത്തുന്നത്. അപകടത്തിന്റെ നിർണായകമായ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അപകടത്തിനുശേഷം പ്രതികള്‍ കാറില്‍ അമിതവേഗത്തില്‍ പോകുന്നതിന്റെയും നാട്ടുകാർ പിന്തുടരുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.

നിർത്താതെ പോയ കാർ നാട്ടുകാർ ബൈക്കില്‍ പിന്തുടർന്നെത്തി തടഞ്ഞുനിർത്തുകയായിരുന്നു. കാർ നിയന്ത്രണംവിട്ട് റോഡ് സൈഡില്‍ നിന്നപ്പോഴായിരുന്നു ബൈക്കിലെത്തിയ യുവാക്കള്‍ കാർ തടഞ്ഞത്. കാറിന്റെ ഡോർ തുറന്ന് അജ്‌മലിനെ പുറത്തിറക്കുന്നതും നാട്ടുകാർ യുവാവിനെ ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളില്‍ കാണാം.

നാട്ടുകാരോട് ചൂടായ അജ്‌മല്‍ അവരെ തട്ടിമാറ്റി കടയുടെ വശത്തിലൂടെ പോകുന്നതും കേസിലെ മറ്റൊരു പ്രതിയായ ശ്രീക്കുട്ടി പിന്നാലെ പോകുന്നതും ദൃശ്യങ്ങളിലുണ്ട്. അജ്മലിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

ഇതിനുശേഷം ആവശ്യമായ തുടർ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. അജ്‌മലിനെ പരിചയപ്പെടുന്നത് രണ്ടുമാസം മുൻപാണെന്നാണ് ഡോ.ശ്രീക്കുട്ടി പോലീസിന് മൊഴി നല്‍കിയത്. രണ്ടുമാസത്തിനിടെ അജ്‌മല്‍ ശ്രീക്കുട്ടിയില്‍ നിന്ന് എട്ടുലക്ഷം രൂപ കൈപ്പറ്റിയിരുന്നു.

പണവും സ്വർണവുമടക്കം എട്ടുലക്ഷം രൂപ അജ്‌മല്‍ വാങ്ങിയെന്നാണ് ശ്രീക്കുട്ടി പോലീസിനോട് പറഞ്ഞത്. കൂടുതല്‍ പണമിടപാടുകള്‍ നടന്നിട്ടുണ്ടോയെന്നറിയാൻ അജ്മലിന്റെയും ശ്രീക്കുട്ടിയുടെയും ബാങ്ക് രേഖകള്‍ പരിശോധിക്കുമെന്ന് പോലീസ് അറിയിച്ചു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments