banner

വഴിയാത്രക്കാരെ ചൂളമടിച്ച് വിളിച്ച് സാമൂഹ്യ വിരുദ്ധർ...!, കൊല്ലം റെയിൽവേ സ്‌റ്റേഷൻ കർബല റോഡിൽ തെരുവ് വിളക്കുകൾ കത്താതായി ദിവസങ്ങൾ പിന്നിടുമ്പോഴും അനങ്ങാതെ കോർപ്പറേഷൻ, വഴിയരികിൽ മുഴുവൻ അനധികൃത പാർക്കിംഗ്, നിങ്ങളറിയണം കൊല്ലം നഗരത്തിലെ ഈ ദുരവസ്ഥ


സ്വന്തം ലേഖകൻ
കൊല്ലം : കൊല്ലം റെയിൽവേ സ്‌റ്റേഷൻ കർബല റോഡിൽ തെരുവ് വിളക്കുകൾ കത്താതായതോടെ ഇരുട്ടിൽ നട്ടം തിരിഞ്ഞ് ജനം. തെരുവ് വിളക്കുകൾ കത്താതായിട്ട് ദിവസങ്ങൾ പിന്നിട്ടിട്ടും തെരുവ് വിളക്കുകളുടെ പരിപാലന ചുമതലയുള്ള കോർപ്പറേഷൻ അധികൃതർ നടപടിയെടുക്കാതെ ജനങ്ങളെ ഇരുട്ടിൽ നടത്തിക്കുകയാണ്. കൊല്ലം റെയിൽവേ സ്‌റ്റേഷനിലേക്ക് വരുന്നവരും പോകുന്നവരും ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് ദിനേന ഈ വഴി ഉപയോഗിക്കുന്നത്. വ്യാപാരശാലകളിലുൾപ്പടെ ജോലികഴിഞ്ഞ് വീട്ടുകളിലേക്ക് പോകുന്ന സ്ത്രീകളും തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തെ വീട്ടിലേക്ക് പോകാൻ ട്രെയിനിൽ വന്നിറങ്ങുന്നവരുമാണ് രാത്രിയിൽ ബുദ്ധിമുട്ടിലാകുന്നത്. നേരത്തെ തന്നെ സാമൂഹിക വിരുദ്ധരുടെ ശല്യം ഉള്ള പ്രദേശത്ത് തെരുവ് വിളക്കുകൾ കൂടി പ്രകാശിക്കാതെ ആയതോടെ സ്ത്രീകൾ ഉൾപ്പെടുന്ന വഴി യാത്രക്കാർ അക്ഷരാർത്ഥത്തിൽ പെട്ടുപോയിരിക്കുകയാണ്. 


വഴിയരികിലെ കടകൾ പൂട്ടിക്കഴിഞ്ഞാൽ സാമൂഹിക വിരുദ്ധ സംഘങ്ങൾ പ്രദേശത്ത് തമ്പടിക്കുന്നത് പതിവാണ്. സമീപത്തെ ബസ്റ്റോപ്പും അനധികൃതമായി കാർ പാർക്കിലിരിക്കുന്ന സ്ഥലവും ആണ് ഇവരുടെ പ്രധാന കേന്ദ്രങ്ങൾ. വഴിയാത്രക്കാർക്ക് നേരെ ചൂളമടിക്കുകയും മദ്യപിച്ച ശേഷം ബസ്റ്റോപ്പിനുള്ളിൽ കയറി കിടന്നു ബഹളം ഉണ്ടാക്കുകയും ചെയ്യുക നിത്യസംഭവവുമായി മാറിയിരിക്കുകയാണ്. ഇതുവഴി വേണം വെളിച്ചമില്ലാതെ സ്ത്രീകൾ ഉൾപ്പെടുന്ന വഴിയാത്രക്കാർ സഞ്ചരിക്കാൻ. ഒപ്പം റോഡിന് ഇരുവശങ്ങളിലും വാഹനം പാർക്ക് ചെയ്തിരിക്കുന്നതിനാൽ കാൽനട യാത്രക്കാർ റോഡിലേക്കിറങ്ങി നടക്കേണ്ട സ്ഥിതിയാണ് ഇത് അപകടത്തിനിടയാക്കുന്നതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. റെയിൽവേ സ്‌റ്റേഷന് മുന്നിലെ കടകളിൽ നിന്നുള്ള വെളിച്ചവും റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങളിലെ വെളിച്ചവും മാത്രമാണ് നിലവിൽ കർബല റെയിൽവേ സ്‌റ്റേഷൻ റോഡിലെത്തുന്നവരുടെ ഏക ആശ്രയം. 

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments