സ്വന്തം ലേഖകൻ
തിരുവനന്തപുരം : അമ്മമാരുടെയും കുട്ടികളുടെയും (എസ്‌എടി) ആശുപത്രിയിൽ വൈദ്യുതി മുടങ്ങി. രണ്ടുദിവസമായി വൈദ്യുതി ഇല്ലെന്നാണ് സൂചന. ജനറേറ്റർ കേടായി വൈദ്യുതി പൂർണമായും നിലച്ചിട്ട് മൂന്ന് മണിക്കൂറിലേറെയായി. അത്യാഹിത വിഭാഗം ബ്ലോക്കിലാണ് വൈദ്യതി മുടങ്ങിയത്. എന്നാൽ ഓപ്പറേഷൻ തിയേറ്ററിലും ഐസിയുവിലും വൈദ്യുതിയില്ലെന്നാണ് രോഗികൾ വ്യക്തമാക്കുന്നത്. എന്നാൽ ഇവിടെയൊക്കെ വൈദ്യുതിയുണ്ടെന്നാണ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ വാദം.
ആശുപത്രിക്ക് മുന്നിൽ വലിയ പ്രതിഷേധം ആരംഭിച്ചതോടെ പൊലീസ് തമ്പടിച്ചു. വൈദ്യുതി മുടങ്ങിയതിന് പിന്നാലെ ജനറേറ്ററും കേടായത് പ്രതിസന്ധി വർദ്ധിപ്പിച്ചു. പിഡബ്ല്യൂഡി ഇലക്ട്രിക്കൽ വിഭാഗം വൈദ്യുതി പുനഃസ്ഥാപിക്കാൻ ശ്രമം തുടരുകയാണ്. താത്കാലിക ജനറേറ്റർ ഉടൻ എത്തിക്കുമെന്നാണ് ആരോഗ്യമന്ത്രിയുടെ വാദം. കെ.എസ്.ഇ.ബിയുടെ ഭാഗത്ത് വീഴ്ചകളില്ലെന്ന് അവർ വ്യക്തമാക്കി.
എസ്എടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുണ്ടായ വൈദ്യുതി തടസത്തിന് താത്കാലിക പരിഹാരമായി. ജനറേറ്റർ ഉപയോഗിച്ച് വൈദ്യുതി പുനസ്ഥാപിച്ചു. രോഗികളുടെ ബന്ധുക്കളുടെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണണ് ജനറേറ്റർ എത്തിച്ചത്. മൂന്നു മണിക്കൂറിന് ശേഷമാണ് പ്രശ്നത്തിന് പരിഹാരമായത്. രണ്ട് ജനറേറ്ററാണ് പ്രവർത്തിപ്പിച്ചു കൊണ്ടിരിക്കുന്നത്.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.
.jpg)
0 Comments