banner

മുഖ്യമന്ത്രി ആർഎസ്എസിന് ഒപ്പം ചേർന്ന് എഡിജിപിയെ സംരക്ഷിക്കുന്നു...!, ദേശീയതലത്തിൽ മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചു, ഒരു സമുദായത്തെ കുറ്റക്കാരാക്കുന്നു, കടന്നാക്രമിച്ച് പിവി അൻവർ എം.എൽ.എ


സ്വന്തം ലേഖകൻ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനം തുടർന്ന് പിവി അൻവർ എംഎൽഎ. ദ ഹിന്ദൃുവിന് മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിനെതിരെയായിരുന്നു അൻവറിന്റെ വിമർശനം. മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചെന്നും ദേശീയതലത്തിൽ മോശമാക്കിയെന്നും അൻവർ പറഞ്ഞു. ഒരു സമുദായത്തെ മാത്രം കുറ്റരാക്കുന്നുവെന്ന് പിവി അൻവർ പറഞ്ഞു. മാമി തിരോദധാന കേസിൽ പിവി അൻവർ വിളിച്ചുവരുത്തിയ വിശദീകരണ യോ​ഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ വിമർശനം.

എന്തുകൊണ്ട് കേരളത്തിലെ മറ്റ് മാധ്യമങ്ങൾക്ക് മുഖ്യമന്ത്രി അഭിമുഖം നൽകിയില്ലെന്ന് അൻവർ ചോദിച്ചു. എന്ത് കൊണ്ടാണ് ഹിന്ദു പത്രത്തിന് അഭിമുഖം നൽകിയതെന്നും ഉദ്ദേശം വേറെയാണെന്നും പിവി അൻവർ കുറ്റപ്പെടുത്തി. മലപ്പുറത്ത് സ്വർണം പിടിക്കുന്നതുകൊണ്ട് മലപ്പുറത്തുകാർ സ്വർണം കടത്തുന്നുവെന്നല്ല പിടിക്കപ്പെട്ടവന്റെ പാസ്‌പോർട്ട് വേരിഫൈ ചെയ്ത് ഏത് ജില്ലാക്കാരാനാണെന്ന് കണ്ടെത്തണം. അതിന് പകരം ഒരു സമുദായത്തെ അടിച്ചേൽപ്പിക്കുകയാണെന്ന് അൻവർ പറഞ്ഞു.

ഹിന്ദുത്വ ശക്തികളെ നേരിടുന്നത് സിപിഎം എന്നാണ് മുഖ്യമന്ത്രി പറഞ്ഞത് എന്നാൽ പക്ഷേ ഇപ്പോഴത്തെ സ്ഥിതി എന്താണെന്ന് അൻവർ ചോദിച്ചു. അവിടെയാണ് പ്രശ്‌നം. മലപ്പുറം ജില്ല സംസ്ഥാനത്തെ ഏറ്റവും വലിയ ക്രിമിനൽ സംഘത്തിന്റെ കേന്ദ്രമെന്നാണ് മുഖ്യമന്ത്രി പറയുന്നതെന്ന് പിവി അൻവർ പറഞ്ഞു. ചോദ്യമുണ്ടാകുമെന്നും. സദുദ്ദേശമാണോ ദുരുദേശമാണോയെന്ന് അൻവർ ചോദിച്ചു. ഈ പോക്ക് ശരിയായ രീതിയിലുള്ള കേസല്ല. ഇതാണ് ഇവിടെ ചോദ്യചെയ്യപ്പെടുന്നതെന്ന് പിവി അൻവർ പറഞ്ഞു.

മതസൗഹാർദ്ദത്തിന്റെ കടയ്ക്കൽ കാത്തിവയ്ക്കാൻ ആർഎസ്എസുമായി ചേർന്ന് അപരവൽക്കരിക്കാൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്ന് പിവി അൻവർ വിമർശിച്ചു. മുഖ്യമന്ത്രി എ‍ഡിജിപി എംആർ അജിത് കുമാറിനെ സംരക്ഷിക്കുന്നുവെന്ന് അൻവർ ആരോപിച്ചു.


അജിത്ത് കുമാറിന് മുകളിൽ പരുന്തും പറക്കില്ല. മുഖ്യമന്ത്രി ഒരു ക്രിമിനലിനെ കെട്ടിപ്പിടിച്ചിരിക്കുന്നുവെന്ന് അൻവർ രൂക്ഷ വിമർശനം ഉയർത്തി. പൊലിസിൻ്റെ മോശം പെരുമാറ്റം ഇടതു മുന്നണിയിൽ നിന്ന് ജനങ്ങളെ അകറ്റുന്നുവെന്ന് പിവി അൻവർ പറഞ്ഞു. കൊള്ള സംഘത്തെ വിഹരിക്കാൻ പോലീസ് അവസരം നൽകുന്നു. നല്ല പൊലീസ് ഉദ്യോഗസ്ഥരെ ഷണ്ഡീകരിച്ച് മൂലക്കിരുത്തിയെന്ന് അൻവർ പറ‍ഞ്ഞു. മുഖ്യമന്ത്രി ഒന്നും അറിയില്ല എന്ന നിലപാടിലാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി നിലപാട് പറയണമെന്ന് പിവി അൻവർ ആവശ്യപ്പെട്ടു. രണ്ടാം ദിനവും പൊതു സമ്മേളനത്തിൽ പിവി അൻവർ മുഖ്യമന്ത്രിയെ വിമർശിച്ചു. മാമി തിരോധാനക്കേസിലെ വിശദീകരണ യോഗത്തിൽ വൻ ജനാവലിയെ സാക്ഷിയാക്കിയായിരുന്നു അൻവറിന്റെ വിമർശനം. ദ ഹിന്ദൃുവിന് മുഖ്യമന്ത്രി നൽകിയ അഭിമുഖത്തിനെതിരെയും അൻവർ വിമർ‌ശിച്ചു. മുഖ്യമന്ത്രി മലപ്പുറത്തെ അപമാനിച്ചെന്നും ദേശീയതലത്തിൽ മോശമാക്കിയെന്നും അൻവർ പറഞ്ഞു. ഒരു സമുദായത്തെ മാത്രം കുറ്റരാക്കുന്നുവെന്ന് പിവി അൻവർ പറഞ്ഞു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments