banner

ഈ നിമിഷം വിചാരിച്ചാല്‍ 25 പഞ്ചായത്തുകളിലെ സിപിഎം ഭരണം വീഴ്ത്താന്‍ കഴിയും...!, സ്വര്‍ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് ശക്തമായ പങ്കുണ്ട്, മുഖ്യമന്ത്രി തലക്കു വെളിവില്ലാതെ എന്തൊക്കെയോ പറയുകയാണെന്ന് പി.വി.അന്‍വര്‍


സ്വന്തം ലേഖകൻ
മലപ്പുറം : മുഖ്യമന്ത്രി തലക്കു വെളിവില്ലാതെ എന്തൊക്കെയോ പറയുകയാണെന്ന് പി വി അന്‍വര്‍. സ്വര്‍ണക്കടത്ത്, ഹവാല പണം പൊലീസ് പിടിച്ചതിലുള്ള അസ്വസ്ഥതയാണ് അന്‍വറിന്റെ ഇപ്പോഴത്തെ പ്രശ്‌നത്തിന് കാരണമെന്ന് മുഖ്യമന്ത്രി ദേശീയമാധ്യമങ്ങളോട് പറഞ്ഞകാര്യം മാധ്യമപ്രവർത്തകർ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു അന്‍വറിന്റെ പ്രതികരണം. ആവര്‍ത്തിച്ച് മുഖ്യമന്ത്രി ഇതു പറഞ്ഞു കൊണ്ടിരിക്കുകയാണല്ലോ. എന്താണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാവുന്നതല്ലേയെന്നും പി വി അന്‍വര്‍ പറഞ്ഞു. ഇവിടുത്തെ സഖാക്കള്‍ക്ക് ഇക്കാര്യത്തില്‍ കൃത്യമായ ബോധ്യമുണ്ടെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

സിപിഎം ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ അതേ നാണത്തില്‍ തന്നെ തിരിച്ചടിക്കും. ഈ നിമിഷം വിചാരിച്ചാല്‍ 25 പഞ്ചായത്തുകളിലെ സിപിഎം ഭരണം വീഴ്ത്താന്‍ കഴിയുമെന്നും അന്‍വര്‍ അവകാശപ്പെട്ടു.

പിടിച്ചെടുക്കുന്ന സ്വര്‍ണം കൃത്യമായി പൊലീസ് കസ്റ്റംസിന് കൊടുത്താല്‍ പോരേയെന്നാണ് താന്‍ ചോദിക്കുന്നത്. ഇതിനെന്താ ഉത്തരം?. ഇതു കൊടുത്തു വിട്ടത് ആരാണെന്ന് പൊലീസിന് വിദേശരാജ്യങ്ങളില്‍ പോയി അന്വേഷിക്കാന്‍ കഴിയുമോ?. കസ്റ്റംസിന് അത് അന്വേഷിക്കാന്‍ ചട്ടമുണ്ട്, അന്താരാഷ്ട്ര നിയമമുണ്ട്. കൊടുത്തു വിട്ടവനെയും പിടിക്കണ്ടേ?. കൊടുത്തുവിട്ടവന്റെ ഏജന്റിനെ ഒരാളെയെങ്കിലും പൊലീസ് അന്വേഷിച്ചോ?. മുഖ്യമന്ത്രി തലക്കു വെളിവില്ലാതെ പറയുകയാണ്. ഇതൊരു പ്രപഞ്ച സത്യമായി നില്‍ക്കുകയല്ലേയെന്നും അന്‍വര്‍ ചോദിച്ചു.

പൊലീസ് പിടിച്ച ഒരു കേസും ശിക്ഷിക്കാന്‍ കഴിയില്ല. കസ്റ്റംസ് ആക്ട് 108 പ്രകാരം കേസെടുത്താല്‍ മാത്രമേ ശിക്ഷ ഉറപ്പാക്കാനാവൂ. എവിടെ നിന്നും വന്നു, എവിടെയെത്തി, ആര്‍ക്കു കൊടുത്തു എതെല്ലാം അന്വേഷിക്കാന്‍ കസ്റ്റംസിനേ കഴിയൂ. ഇന്നത് രാജ്യദ്രോഹ കുറ്റമാണ്. സ്വര്‍ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് ശക്തമായ പങ്കുണ്ട്. എഡിജിപി അജിത് കുമാറും ഇതിനു കൂട്ടുണ്ട്. ഒരു എസ് പി മാത്രം വിചാരിച്ചാല്‍ ഇതൊന്നും നടത്താനാവില്ല. അതു മനസ്സിലാക്കാന്‍ കോമണ്‍സെന്‍സ് മാത്രം മതിയെന്നും അദ്ദേഹം പറഞ്ഞു

മുഖ്യമന്ത്രി ആവര്‍ത്തിച്ച് തനിക്കെതിരെ പറയുന്നത് അദ്ദേഹത്തിന് ‘ഹൊയ്.. ഹൊയ്’ വിളിക്കുന്നവരെ സമാധാനിപ്പിക്കാന്‍ വേണ്ടിയാണ്. വല്ലാത്ത പ്രതിസന്ധിയുണ്ടാക്കുന്ന ബാപ്പയെ മകന്‍ കുത്തിക്കൊന്ന് പിന്നീട് ആത്മഹത്യ ചെയ്യുന്നതോ നാടുവിടുന്നതോ കണ്ടിട്ടില്ലേ എന്നും അന്‍വര്‍ ചോദിച്ചു. തന്റെ പൊതുയോഗത്തെ ജനങ്ങള്‍ വിലയിരുത്തട്ടെ. തനിക്കെതിരായ ഫോണ്‍ ചോര്‍ത്തല്‍ കേസ് പ്രതികാര നടപടിയുടെ ഭാഗമാണ്. തനിക്കെതിരായ കൊലവിളി മുദ്രാവാക്യം വിളിയില്‍ പരാതി നല്‍കില്ലെന്നും പി വി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments