banner

ശനിയാഴ്ച ക്ലാസ് വേണോ?, പൊതു വിദ്യാഭ്യാസ വകുപ്പിന്റെ യോഗത്തിൽ എതിർപ്പ് രേഖപ്പെടുത്തി ഭൂരിപക്ഷം, നയപരമായ തീരുമാനം പിന്നീട്


സ്വന്തം ലേഖകൻ
തിരുവനന്തപുരം : ശനിയാഴ്ച പൊതുവിദ്യാലയങ്ങളിലെ പ്രവർത്തി ദിനമാക്കുന്നതിൽ ഭൂരിപക്ഷം പേർക്കും വിയോജിപ്പ്. പ്രവർത്തി ദിനങ്ങൾ കുട്ടുന്നതുമായി ബന്ധപെട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച യോഗത്തിലാണ് മാതാപിതാക്കളും, അദ്ധ്യാപകരും,വിദ്യാർത്ഥി സംഘടനാ പ്രതിനിധികളും വിയോജിപ്പ് വ്യക്തമാക്കിയത്.

പിന്നാലെ ചൈൽഡ് സൈക്കോളജിസ്റ്റും, ആരോഗ്യ–വിദ്യാഭ്യാസ വിതക്തരും ശനിയും ഞായറും അവധി നൽകണമെന്ന നിലപാടിനെ സ്വാഗതം ചെയ്യ്തു.എന്നാൽ 5 രക്ഷാകർത്താക്കളിൽ 2 പേർ പ്രവൃത്തിദിനം കൂട്ടണമെന്ന നിലപാടിൽ തന്നെ ഉറച്ചുനിന്നു.

പൊതുവിദ്യാലയങ്ങളിലെ പ്രവൃത്തിദിനങ്ങൾ കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഒരാൾ സമർപ്പിച്ച ഹർജിയിലായിരുന്നു കോടതിയുടെ ഉത്തരവ്. അഭിപ്രായങ്ങൾ സ്വരൂപിച്ച ശേഷം നയപരമായ തീരുമാനമെടുക്കുമെന്ന് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് അറിയിച്ചു.

അധ്യയന വർഷം പ്രവൃത്തിദിനം 220 ആക്കി ഉയർത്തി സർക്കാർ പ്രസിദ്ധീകരിച്ച സ്കൂൾ കലണ്ടർ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയുടെ നിർദ്ദേശപ്രകാരം യോഗം ചേർന്നത്.

ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments