
പ്രത്യേക ലേഖകൻ
കൊല്ലം : ഇന്നലെ ഉത്രാടപ്പാച്ചിലിൽ കേരളം മുഴുവൻ പ്രകാശിച്ചങ്ങനെ നിൽപ്പായിരുന്നു. പ്രളയത്തെയും കോവിഡിനെയും ഒടുവിൽ വയനാട്ടിലെ ആ ഭീകര ദുരന്തത്തെയും അതിജീവിച്ച മലയാളികൾ തിരുവണത്തെ വരവേൽക്കാൻ തയ്യാറാവുകയായിരുന്നു ഇന്നലെ. പക്ഷേ കൊല്ലം കോർപ്പറേഷൻ ഇതൊന്നും അറിഞ്ഞ മട്ടില്ല. ഉത്രാടപ്പാച്ചിൽ ഓടിയ മലയാളിയെ വെട്ടം കാണിക്കാതെ വീട്ടിൽ ഇരുത്താൻ ആയിരുന്നു കോർപ്പറേഷൻ്റെ പരിപാടി. പറയുന്നത് പ്രധാന ദിവസമായ ഇന്നലെ പോലും കത്താതിരുന്ന കൊല്ലം നഗരത്തിലെ തെരുവ് വിളക്കുകളെ പറ്റിയാണ്. ഇപ്പോഴിതാ ഇതിനെതിരെ രൂക്ഷവിമർശനവുമായി തിരിക്കുകയാണ് കൊല്ലത്തിന്റെ വികസനം കാംക്ഷിക്കുന്നവരുടെ കൂട്ടായ്മയായ കൊല്ലം മെട്രോപോളിറ്റൻ റീജിയൻ. 'ഉത്രാട രാത്രിയിൽ പോലും കണ്ണു പൂട്ടിയ കൊല്ലം നഗരത്തിലെ തെരുവ് വിളക്കുകൾ! കൊല്ലം മേയറിന്റെ ഓണം സമ്മാനം ആയിരിക്കും ഈ അന്ധകാരം!' എന്ന തലക്കെട്ടോടെയാണ് അവർ നഗരത്തിൽ തെരുവ് വിളക്ക് കത്താത്ത വിഷയം ഫേസ്ബുക്കിലൂടെ ഉന്നയിച്ചിരിക്കുന്നത്.Kollam Metropolitan Region-ൻ്റെ ഫെയ്സ്ബുക്ക് പോസ്റ്റ് താഴെ വായിക്കാം....
കൊല്ലം കോർപ്പറേഷൻ നഗരമാണെന്ന് പറയാൻ ലജ്ജിക്കുന്നു. നോക്കൂ, എത്ര മനോഹരമായാണ് തിരുവനന്തപുരം കോർപ്പറേഷൻ ഓണത്തെയും മറ്റ് ആഘോഷങ്ങളെയും സ്വാഗതം ചെയ്യുന്നത്. എന്നാൽ നമ്മുടേ നഗരം ഇരുട്ടിലാണ്, ഇന്ന് ഉത്രാടം, എല്ലാ മലയാളികളും അവസാന വട്ട ഷോപ്പിങ്നായി നഗരങ്ങളിലേക്ക് പായുന്ന ദിവസം. എന്നാൽ നമ്മുടെ വലിയ തിരക്കുള്ള കൊല്ലം നഗരഹൃദയത്തിലെ റോഡുകളിൽ ഈ രാത്രിയിൽ ഒരിടത്തു പോലും തെരുവ് വിളക്കുകൾ കത്തുന്നില്ല!
കൊല്ലത്ത് നിന്ന് കോർപ്പറേഷൻ പദവി നീക്കം ചെയ്യണം, എന്തിനാണ് കൊല്ലം സിറ്റിയുടെ നാഥയായ മേയർ സ്ഥാനത്ത് തുടരുന്നത്? നമുക്ക് എന്തെങ്കിലും നല്ല വികസനം ഉണ്ടായോ, മാലിന്യ സംസ്കരണത്തിൽ പരാജയം, നല്ല നഗര റോഡുകളുടെ അഭാവം, വിനോദ പദ്ധതികൾ ഇല്ല, കോർപ്പറേഷൻ രൂപീകരിച്ചതിന് ശേഷം ഒരു പദ്ധതി പോലും പൂർത്തിയാക്കിയില്ല. 20 വർഷത്തിലേറെയായി കൊല്ലം നഗരം അതേപടി തുടരുന്നു. പിന്നെ എന്ത് കാരണത്താലാണ് നമ്മൾ അധിക നികുതി അടക്കുന്നത്. 1100 കോടിയിലധികം വാർഷിക വരുമാനം ലഭിക്കുന്നു എന്ന് കഴിഞ്ഞ കുറേ വർഷങ്ങളായി കൊല്ലം കോർപറേഷൻ ബഡ്ജറ്റിൽ കാണിക്കുന്നു, കേരളത്തിലെ ജനസംഖ്യാടിസ്ഥാനത്തിൽ നാലാമത്തെ വലിയ നഗരമായ കൊല്ലത്ത് എന്ത് കൊണ്ടാണ് റോഡിലെ ലൈറ്റുകൾ ഈ ഓണം നാളുകളിൽ പോലും ഇവർക്ക് കത്തിക്കാൻ കഴിയാത്തത്?
ഇതേ രാഷ്ട്രീയ പാർട്ടി ഭരിക്കുന്നു മറ്റുനഗരങ്ങളിൽ Ilumination വരേ ചെയ്യുമ്പോളാണ് ഇവിടെ ഒരു സ്ട്രീറ്റ് ലൈറ്റ് പോലും കഴിഞ്ഞ കുറെ നാളുകളായി കത്താതത്. ഇവരുടെ കയ്യിൽ വരുന്ന ആയിരം കോടി ഒക്കെ എവിടെ പോകുന്നു!!! വോട്ട് ചെയ്ത ജനം ഇത് ഇനിയും ചോദിക്കാതെ ഇരുന്നാൽ ഇവർ നമ്മുടെ ഭാവി തന്നെ ഇരുട്ടിലാക്കും!!! ബഡ്ജറ്റിൽ പറഞ്ഞ വാക്കിന് ഒരു വിലപോലും കൊടുക്കാത്ത ഒരു മേയർ😡😡😡
ജനങ്ങൾ പ്രതികരിക്കണം. പ്രീയപെട്ട കൊല്ലം നഗരവാസികളെ!🙏 കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രതികരിച്ചില്ലെങ്കിൽ നമ്മുടെ കേരളത്തിലെ ഏറ്റവും പുരാതന കൊല്ലം നഗരത്തെ ഈ നശിച്ച ഭരണം ശീലായുഗത്തിലേക്ക് കൊണ്ടുപോകും!!!
അതേ സമയം, പോസ്റ്റിന് പിന്നാലെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് കൊല്ലം കോർപ്പറേഷൻ എതിരെ ജനങ്ങൾ ഉന്നയിക്കുന്നത്. റോഡ്സൈഡുകളിലെ കാടുകൾ വെട്ടി വൃത്തിയാക്കുന്ന പതിവ് നേരത്തെ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അതില്ലെന്ന് ഒരാൾ കമന്റിലൂടെ പറഞ്ഞു. തുടങ്ങി പോസ്റ്റിന് മറുപടിയായി രസകരമായ പല കമന്റുകളും വന്നിട്ടുണ്ട്. മേയർ സ്ഥാനത്ത് ഇരിക്കാൻ നിലവിലെ മേയർക്ക് യോഗ്യതയില്ല എന്ന തരത്തിലുള്ള കമന്റുകൾ വരെയുണ്ട് അക്കൂട്ടത്തിൽ. പ്രതിഷേധം ഓൺലൈനിൽ ആയാലും കനത്താൽ കോർപ്പറേഷൻ ഉചിതമായ നിലയിൽ പരിഹാരം കാണും എന്നാണ് പലരും പ്രതീക്ഷ പങ്കുവെക്കുന്നത്.
0 Comments