banner

ട്രാക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിന്‍ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ

Published from Blogger Prime Android App

സ്വന്തം ലേഖകൻ 
തിരുവനന്തപുരം ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ ട്രാക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ സർവീസുകളിൽ നിയന്ത്രണം വരുത്തി. നമ്പർ 16603 മംഗളൂരു സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ് സെപ്റ്റംബർ 07, 08, 09, 11 തീയതികളിൽ മംഗളൂരു സെൻട്രലിൽനിന്ന് ഒരു മണിക്കൂർ വൈകിയാകും പുറപ്പെടുക.

സെപ്റ്റംബർ 07, 12 തീയതികളിൽ കൊച്ചുവേളിയിൽനിന്ന് ആരംഭിക്കുന്ന നമ്പർ 16355 കൊച്ചുവേളി-മംഗളൂരു ജങ്ഷൻ അന്ത്യോദയ എക്‌സ്‌പ്രസ് ആലപ്പുഴ, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിലെ സ്റ്റോപ്പുകൾ ഒഴിവാക്കി കോട്ടയം, എറണാകുളം ടൗൺ വഴി തിരിച്ചുവിടും. 

നമ്പർ 12697 ഡോ. എം.ജി.ആർ ചെന്നൈ സെൻട്രലിൽനിന്ന് സെപ്റ്റംബർ എട്ടിന് ആരംഭിക്കുന്ന ഡോ. എം.ജി.ആർ ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സെൻട്രൽ സൂപ്പർഫാസ്റ്റ് എറണാകുളം ജങ്ഷനിലെയും ആലപ്പുഴയിലെയും സ്റ്റോപ്പുകൾ ഒഴിവാക്കി. എറണാകുളം ടൗൺ, കോട്ടയം വഴി തിരിച്ചുവിടും.


Post a Comment

0 Comments