banner

മൃഗക്കൊഴുപ്പ് സംസ്‌കരണ കമ്പനിയിൽ പൊട്ടിത്തെറി...!, അന്യസംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു, 2 പേർക്ക് പരിക്ക്, കേസെടുത്തു


സ്വന്തം ലേഖകൻ
കൊച്ചി : ആലുവയിലെ മൃഗക്കൊഴുപ്പ് സംസ്‌കരണ കമ്പനിയിലുണ്ടായ സ്‌ഫോടനത്തിൽ ഒഡീഷാ സ്വദേശി മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ഭാരതീയ നാഗരിക സുരക്ഷാ സംഹിതയിലെ 194 വകുപ്പ് പ്രകാരമാണ് ബിനാനിപുരം പൊലീസ് കേസെടുത്തത്. കമ്പനിയിലെ തൊഴിലാളിയായ ബിക്രം പ്രധാൻ ആണ് മരണപ്പെട്ടത്.

പരിക്കേറ്റ് കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്ന മൂന്ന് പേരുടെ ആരോഗ്യ നില തൃപ്‌തികരമാണെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ബാരാ പ്രധാൻ, മനാഫ് പ്രധാൻ, പ്രണവ് പ്രധാൻ എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്.

ശനിയാഴ്‌ച രാത്രിയോടെയാണ് എടയാർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന 'ഫോർമൽ ട്രേഡ് ലിങ്ക്സ്' എന്ന കമ്പനിയിൽ പൊട്ടിത്തെറിയുണ്ടാകുന്നത്. പ്ലാന്‍റിലെ മിനി ബോയിലർ പൊട്ടിത്തെറിച്ചായിരുന്നു അപകടം. അപകടവേളയിൽ ഫാക്‌ടറിയില്‍ നാലു പേരാണ് ഉണ്ടായിരുന്നത്. എല്ലാവരും ഇതര സംസ്ഥാന തൊഴിലാളികളാണ്. ഫയർ ഫോഴ്‌സും പൊലീസും സ്ഥലത്തെത്തിയാണ് രക്ഷാ പ്രവർത്തനം നടത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...

ബന്ധപ്പെടേണ്ട വിലാസം
ദി എഡിറ്റർ, 
അഷ്ടമുടി ലൈവ് ന്യൂസ് 
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com

അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438

ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com

നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

Post a Comment

0 Comments