സ്വന്തം ലേഖകൻ
അമേഠി : അധ്യാപകനെയും ഭാര്യയെയും രണ്ട് കൊച്ചുകുട്ടികളെയും കൊലപ്പെടുത്താൻ ഒരു മാസത്തോളം പ്രതി ആസൂത്രണം നടത്തിയെന്ന് പൊലീസ്. നിഗൂഢമായ രീതിയിൽ പ്രതി ചന്ദൻ വെർമ്മ തന്‍റെ ഉദ്ദേശ്യങ്ങൾ പരസ്യമായി പ്രഖ്യാപിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. സെപ്റ്റംബർ 12ന് ചന്ദൻ വെർമയുടെ വാട്സ്അപ്പ് സ്റ്റാറ്റസ് ഇങ്ങനെ- “അഞ്ച് പേർ മരിക്കാൻ പോകുന്നു. ഞാൻ നിങ്ങൾക്ക് ഉടനെ കാണിച്ചു തരാം”. നാല് പേരെ കൊലപ്പെടുത്തി ജീവനൊടുക്കാനാണ് പ്രതി പദ്ധതിയിട്ടതെന്നാണ് പൊലീസിന്‍റെ നിഗമനം.
ഉത്തര്‍പ്രദേശിലെ അമേഠിയിൽ ദലിത് കുടുംബത്തിലെ നാല് പേരെയാണ് ചന്ദൻ വെർമ്മ വെടിവെച്ചുകൊന്നത്. പ്രൈമറി സ്‌കൂള്‍ അധ്യാപകനായ സുനിൽ കുമാർ, ഭാര്യ പൂനം, ഒന്നും ആറും വയസ്സുള്ള മക്കള്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.
ഇന്നലെ വൈകീട്ടാണ് ഒരു സംഘം ആളുകള്‍ സുനില്‍ കുമാര്‍ താമസിക്കുന്ന വീട്ടിലേക്ക് അതിക്രമിച്ച് കയറിയത്. ഒരു വയസ്സ് പ്രായമുള്ള കുഞ്ഞിനു നേരേയടക്കം വെടിയുതിര്‍ത്തു. സുനില്‍ കുമാറിന്‍റെയും ഭാര്യയുടെയും മൃതദേഹം വീടിനടുത്തെ വാട്ടര്‍ ടാപ്പിന് സമീപത്തുനിന്നും കുട്ടികളുടേത് മറ്റൊരു മുറിക്കുള്ളില്‍ നിന്നുമാണ് കണ്ടെത്തിയത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.
റായ്ബറേലിയിലെ ഉച്ചാഹറിൽ താമസിച്ചിരുന്ന സുനിൽ കുമാറും കുടുംബവും അടുത്തിടെയാണ് അമേഠിയിലെ സിംഗ്പൂർ ബ്ലോക്കിലേക്ക് മാറിയത്. കേസിലെ മുഖ്യപ്രതി ചന്ദന്‍ വെര്‍മ്മയ്ക്കെതിരെ സുനില്‍ കുമാറിന്‍റെ ഭാര്യ പൂനം നേരത്തെ പൊലീസിന് പരാതി നല്‍കിയിരുന്നു. ഇയാള്‍ നിരന്തരം ശല്യം ചെയ്യുന്നുവെന്നും ജീവന് ഭീഷണിയുണ്ടെന്നുമാണ് ആഗസ്തിൽ നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ചന്ദന്‍ വെര്‍മ്മയ്ക്കെതിരെ എസ് സി, എസ് ടി ആക്റ്റിലെ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. ഇതിന്‍റെ വൈരാഗ്യമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം. ചന്ദൻ വെർമയെയും കൂട്ടുപ്രതികളെയും പിടികൂടാന്‍ ഒന്നിലധികം സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് യുപി പൊലീസ് അറിയിച്ചു.
ശ്രദ്ധിക്കുക പ്രേക്ഷകരെ...
നിരുത്തരവാദപരമായ അധികൃതരുടെയും അധികാര സ്ഥാനങ്ങളിൽ നിലയുറപ്പിച്ചവരുടെയും നിലപാടുകളെ അഷ്ടമുടി ലൈവ് 'നഖശിഖാന്തം' എതിർക്കുന്നു. ഇത്തരത്തിൽ പ്രേക്ഷകർക്കും നിങ്ങളുടെ പ്രശ്നങ്ങളും സമൂഹത്തിൽ നേരിടേണ്ടി വന്ന അസമത്വങ്ങളെക്കുറിച്ചും തട്ടിപ്പുകളിൽ നിങ്ങൾക്ക് അനുഭവത്തിൽ ഉള്ളതും ബോധ്യവുമായ വിവരങ്ങൾ അഷ്ടമുടി ലൈവുമായി പങ്കിടാം. വിവരം നൽകുന്ന ആളെ സംബന്ധിച്ച കാര്യങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്...
ബന്ധപ്പെടേണ്ട വിലാസം:
ദി എഡിറ്റർ,
അഷ്ടമുടി ലൈവ് ന്യൂസ്
അഷ്ടമുടി പി.ഒ കൊല്ലം - 691602
ഗൂഗിൾ മാപ്പ് ലിങ്ക്: https://goo.gl/maps/gmvSRb41KTmZbUop9
ഫോൺ : +91 8907887883 ( വാട്സാപ്പിലും ലഭ്യം)
ഇ-മെയിൽ: ashtamudylivenews@gmail.com
അല്ലെങ്കിൽ, ബന്ധപ്പെടുക...
ഷെജീർ ജമാലുദ്ദീൻ
ചീഫ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 9946986438
ഇൻഷാദ് സജീവ്
ന്യൂസ് എഡിറ്റർ, അഷ്ടമുടി ലൈവ് ന്യൂസ്
ഫോൺ: +91 7558032749
ഇ-മെയിൽ: inshad.ashtamudylive@gmail.com
നിരാകരണം : ഡേറ്റ സംബന്ധിച്ച് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളെയാണ് അഷ്ടമുടി ലൈവ് ആശ്രയിക്കുന്നത്. പോലീസ്, വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് സർക്കാർ രേഖകൾ അല്ലെങ്കിൽ സ്വകാര്യ വ്യക്തികൾ തുടങ്ങിയവയെ ഉദ്ധരിച്ചാണ് അഷ്ടമുടി ലൈവ് വാർത്തകൾ. ഉള്ളടക്കം സംബന്ധിച്ച് പരാതിയുള്ള പക്ഷം ഞങ്ങളെ സമീപിക്കാവുന്നതാണ്. ഇതിനായി കേന്ദ്ര സർക്കാരിൻ്റെ കോഡ് ഓഫ് എത്തിക്സ് ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് സ്റ്റാര്‍ഡേര്‍ഡ്സ് പ്രകാരമുള്ള പരാതി പരിഹാര സംവിധാനം അഷ്ടമുടി ലൈവിൽ പ്രവർത്തിക്കുന്നുണ്ട്. പരാതികൾ വെബ്സൈറ്റിൻ്റെ ഏറ്റവും താഴെയായി നൽകിയിട്ടുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ പൂരിപ്പിച്ച് നൽകാനാകും.

0 Comments